ഷാംപൂവും എണ്ണയും ഒന്നും വേണ്ട, ഇതൊന്ന് പരീക്ഷിച്ചുനോക്കൂ; മുടികൊഴിച്ചിൽ പമ്പകടക്കും

മുടികൊഴിച്ചിൽ മാറ്റാൻ വേണ്ടി വിപണിയിൽ കിട്ടില്ല എല്ലാ തരം ഷാംപൂവും എണ്ണയും പരീക്ഷിച്ചു മടുത്തവരാണോ നിങ്ങൾ. നമുണ്ട് വീട്ടിൽ തന്നെയുള്ള ഈ കൊച്ചു സൂത്രം കൊണ്ട് മുടികൊഴിച്ചിൽ പൂർണമായും ഇല്ലാതാക്കാനാകും. കാലാവസ്ഥ, ഹോര്‍മോൺ വ്യതിയാനങ്ങള്‍, സ്ട്രെസ്, ഡയറ്റിലെ പോരായ്കകള്‍ എന്നിങ്ങളെ പല കാരണങ്ങൾ കൊണ്ടാകാം മുടികൊഴിച്ചിൽ വരുന്നത്. കാരണം എന്ത് തന്നെയായാലും കുറച്ച് ഉലുവ ഉണ്ടെങ്കിൽ മുടികൊഴിച്ചിലിനോട് വേഗത്തിൽ വിടപറയാം.

Also Read: ചരിത്രം സൃഷ്ടിച്ച് ഇന്ത്യ; ‘കാര്‍-ടി കോശ ചികിത്സയിലൂടെ’ ആദ്യ രോഗി കാന്‍സര്‍ മുക്തനായി

പലരും ഉലുവ വെള്ളത്തില്‍ മുടി കഴുകുകയും ഉലുവയരച്ച് മുടിയില്‍ തേക്കുകയുമെല്ലാം ചെയ്യാറുണ്ട്. മുടികൊഴിച്ചിലിന് ഉലുവ മറ്റൊരു രീതിയിൽ പരീക്ഷിച്ചു നോക്കുന്നതും നല്ലതാണ്. ഉലുവ ഒന്നിച്ച് ചെറുതായി ഒന്ന് വറുത്തെടുക്കണം (വറവ് അധികമാകരുത്). ഇനിയിത് ചൂടാറിയ ശേഷം നനവില്ലാത്ത മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കാം. നനവുണ്ടെങ്കില്‍ ഇത് കൂടുതല്‍ ദിവസത്തേക്ക് സൂക്ഷിച്ചുവച്ചാലും കേടായിപ്പോകുമെന്നതാണ് പ്രശ്നം. അതിനാല് നനവ് പറ്റാതെ വേണം ഉലുവ പൊടിച്ചെടുക്കാൻ.

Also Read: കോന്നാട് ബീച്ചിലെ മഹിളാ മോർച്ചയുടെ സദാചാരപൊലിസിംഗ്; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

ഇനിയിതില്‍ നിന്ന് ഒരു സ്പൂണ്‍ എടുത്ത് ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തിയാല്‍ ഉലുവ വെള്ളമായി. കഴിയുന്നതും രാവിലെ ഉറക്കമെഴുന്നേറ്റയുടൻ വെറുംവയറ്റില്‍ ഇത് കുടിക്കുന്നതാണ് ഏറെ നല്ലത്. മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല ഗ്യാസ്, മലബന്ധം പോലുള്ള ദഹനപ്രശ്നങ്ങള്‍ അകറ്റുന്നതിനും, വണ്ണം കുറയ്ക്കുന്നതിനുമെല്ലാം ഉലുവ വെള്ളം ഏറെ സഹായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News