മഴക്കാലത്ത് നിരവധിപേരെ അലട്ടുന്ന പ്രശ്നമാണ് കഫക്കെട്ട്. ശരീരത്തിൽ കഫക്കെട്ട് കൂടിയാൽ ശ്വാസംമുട്ട്, നെഞ്ച് വേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമാകും. കഫക്കെട്ട് മാറാനുള്ള ചില മാർഗങ്ങൾ നോക്കാം.
Also read:‘എന്‍റെ പ്രിയപ്പെട്ട ബാഹുബലി 1 ആൻഡ് ടു’; ഉയിരിനെയും ഉലകിനെയും ഉയർത്തി വിഘ്നേഷ്; ഫോട്ടോ വൈറൽ
ഇഞ്ചി
കഫക്കെട്ടിനെ പ്രതിരോധിക്കാൻ ഇഞ്ചി വളരെ നല്ലതാണ്. മൂന്നോ നാലോ ചെറിയ കഷ്ണം ഇഞ്ചി ഒരു ടീസ്പൂണ്‍ കുരുമുളക് ചതച്ചത്, ഒരു ടീസ്പൂണ്‍ തേന്‍ രണ്ട് കപ്പ് വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. വെള്ളം ചൂടാക്കി അതില്‍ ഇഞ്ചിയിട്ട് തിളപ്പിച്ച് വെള്ളം പരമാവധി വറ്റിക്കുക. ശേഷം അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കാം.
മഞ്ഞൾ
കഫക്കെട്ടിന് ഉത്തമ പരിഹാരമാണ് മഞ്ഞള്‍. ഏത് രോഗത്തിനും പരിഹാരം കാണാനുള്ള കഴിവ് മഞ്ഞളിനുണ്ട്. ഇത് ബാക്ടീരിയയോട് പൊരുതുകയും അണുബാധ പോലുള്ള പ്രശ്‌നങ്ങളെ നിസ്സാരമായി ഇല്ലാതാക്കുകയും ചെയ്യുന്നു. അല്‍പം മഞ്ഞള്‍ ഉപ്പില്‍ ചേര്‍ത്ത് വെള്ളമൊഴിച്ച് മൂന്ന് നാല് ദിവസം കഴിച്ചാല്‍ മതി ഇത് കഫക്കെട്ടിന് ആശ്വാസം നല്‍കുന്നു.
ആവി പിടിക്കൽ
വിട്ടുമാറാത്ത കഫക്കെട്ട് പരിഹരിക്കാന്‍ ആവി പിടിക്കുന്നത് ഏറെ നല്ലതാണ്. അഞ്ച് കപ്പ് വെള്ളത്തില്‍ കുറച്ച് കര്‍പൂര തുളസിയില കൂടി ഇട്ട് ആവി പിടിച്ചാല്‍ ജലദോഷവും കഫക്കെട്ടും വേഗത്തില്‍ മാറും. ഇതൊന്നും ഇടാതെയും സാധാരണ വെള്ളത്തില്‍ ആവിപിടിച്ചാലും ഫലം ലഭിക്കും. ദിവസം രണ്ടോ മൂന്നോ തവണ ആവി പിടിക്കാവുന്നതാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here