എല്ലാവർക്കും വീട് എന്ന സ്വപനം കാണും അത് സാക്ഷാത്കരിക്കുമ്പോൾ സ്വപനത്തോടൊപ്പം വണ്ടി പ്രാന്തും കൂടി ചേർന്നാലോ. അത്തരമൊരു വീടാണ് ആലപ്പുഴക്കാരനായ വിജീഷ് ഒരുക്കിയിരിക്കുന്നത്. വണ്ടികളോടുള്ള സ്നേഹത്തോടൊപ്പം കലാവാസനയും കൂടി ഒത്തുചേർന്നപ്പോൾ വിജീഷിന്റെ സ്വപനഭവനം ഒരു അത്ഭുതമാണ്.
വീട്ടിലേക്ക് ആദ്യമെത്തുമ്പോൾ കാണുന്നത് ഒരു ലെറ്റർബോക്സാണ് യമഹയുടെ ടാങ്കിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. അംബാസിഡര്‍ കാറിൽാണ് സിറ്റൗട്ടിലുള്ള സോഫ ഒരുക്കിയിരിക്കുന്നത്. ഇത് കണ്ട് അത്ഭുതപ്പെട്ട് മുകളേലേക്ക് നോക്കുമ്പോള്ഡ ലൈറ്റ് ചേതക്കിന്‌റെ സ്‌കൂട്ടര്‍ ഹെഡ്‌ലൈറ്റ്. ഇനി അകേത്തേക്ക് കയറാം.
Also Read: ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി കാണിക്കേണ്ട
കണ്ടത് മനോഹരം കാണാത്തത് അതിമനോഹരം എന്ന് കയറുന്നതിനു മുമ്പേ എഴുതിവെച്ചിട്ടുണ്ട്. അത് വായിച്ചിട്ട് വാതിലിന്റെ പിടിയിലേക്ക് നോക്കുമ്പോൾ അവിടെ ഇരിക്കുന്നത് ഇരുപതേല ഇരുപതിന്റെ ഒരു റിങ് സ്പാനർ.
ഹാളിലെ സോഫ ചേതക്കിന്റെ സ്കൂട്ടറിലാണ് ഒരുക്കിയിരിക്കുന്നത്. ടീപോയാകട്ടെ യമഹയുടെ എഞ്ചിനിലുമാണ് പണികഴിപ്പിച്ചിരിക്കുന്നത്. എന്തായാലും സമയം ഒന്ന് നോക്കാം എന്ന് കരുതി ക്ലോക്കിലേക്ക് നോക്കുമ്പോൾ അതും വണ്ടിയുടെ പാർട്ടാണ്. സ്വിഫ്റ്റിന്റെ പ്രഷർ പ്ലേറ്റാണ് സമയം കാണിച്ച് കൊണ്ട് ഭിത്തിയിലിരിക്കുന്നത്.
Also Read: http://കുറച്ചു കുടിക്കും, കൂടുതൽ ഓടും; ഇന്ത്യൻ നിരത്തുകളിലെ ഏറ്റവും
ഹാളിൽ മനോഹരമായ ഒരു ചിത്രമുണ്ട് തെങ്ങ് ചെത്താനായി കയറുന്ന ഒരു തൊഴിലാളിയുടെ. ഭംഗിക്കായി മാത്രമല്ല അത് വരച്ചിരിക്കുന്നത്. അത് ഒരോർമ കൂടിയാണ് വിജീഷിന്റെ അച്ഛൻ വിശ്വംഭരൻ തെങ്ങുകയറ്റ തൊഴിലാളിയായകതിനാലാണ് ആ ചിത്രം വരച്ചിരിക്കുന്നത്.
ടയർ മുറിച്ചൊരുക്കിയിരിക്കുന്ന തട്ടുകൾ, വണ്ടികളുടെ പാർട്സിന്റെ മുകളിൽ ഗ്ലാസ് വെച്ച് സൃഷ്ടിച്ചിരിക്കുന്ന ഡൈനിങ് ടേബിൾ, ഡൈനിങ് ടേബിളിന്റെ കാൽ നിർമിച്ചിരിക്കുന്നത് വീൽ ഡിസ്ക് കൊണ്ടാണ്. വീട്ടിലെ ഫ്രിഡ്ജിനും മേക്കോവറുണ്ട്. ഫോക്സ് വാഗണിന്റെ രൂപമാണ് ഫ്രിഡ്ജിന് നൽകിയിരിക്കുന്നത്.
ലോകത്തെ ഏറ്റവും സ്പീഡ് കുറഞ്ഞ മോട്ടോർ സൈക്കിളിൽ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ദൂരം പിന്നിട്ടതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ജോതാവ് കൂടിയാണ് വിജീഷ്. എന്തായാലും ഈ വീട് ഒരു കലാവിസ്മയം കൂടിയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here