വിവാഹ സമ്മാനമായി ലഭിച്ച ഹോം തീയേറ്റർ പൊട്ടിത്തെറിച്ചു; നവവരനും സഹോദരനും ദാരുണാന്ത്യം

വിവാഹ സമ്മാനമായി കിട്ടിയ ഹോം തിയേറ്റർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 2 മരണം. ഇരുപത്തിരണ്ടുകാരനായ നവവരൻ ഹേമേന്ദ്ര മെരാവി ,സഹോദരൻ രാജ് കുമാർ എന്നിവരാണ് അപകത്തിൽ മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. ഛത്തീസ്ഗഢിലെ കവാർഡയിലാണ് സംഭവം.

ഹേമേന്ദ്രയും സംഘവും തങ്ങൾക്ക് ലഭിച്ച സമ്മാനങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് അപകടം. സമ്മാനമായി കിട്ടിയ ഹോം തിയേറ്റർ പ്രവർത്തിപ്പിക്കുന്നതിനായി വൈദ്യുതിയുമായി ബന്ധിപ്പിച്ചതോടെ, ഉഗ്രശബ്ദത്തോടെ അത് പൊട്ടിത്തെറിക്കുകയായിരുന്നു.

സംഭവത്തിൽ വീടിൻ്റെ ‘ മേൽക്കൂര തകർന്നു. സഹോദരൻ രാജ്കുമാറിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് ഒന്നര വയസുള്ള കുട്ടി ഉൾപ്പെടെ നാല് പേർ ചികിത്സയിലാണ്. പൊട്ടിത്തെറിയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News