നാരങ്ങയുണ്ടോ വീട്ടില്‍ ? ഇത് ട്രൈ ചെയ്താല്‍ രാവിലെ എഴുന്നേറ്റയുടനുള്ള തുമ്മല്‍ പമ്പകടക്കും

നമ്മളില്‍ പലരും നേരിടുന്ന ഒരു വലിയ ആരോഗ്യപ്രശ്‌നമാണ് രാവിലെ എഴുന്നേറ്റയുടനുള്ള നിര്‍ത്താതെയുള്ള തുമ്മല്‍. പൊടിയുടേയോ തണുപ്പിന്റെയോ അലര്‍ജിമൂലമാകും ഇത്തരത്തില്‍ തുമ്മല്‍ ഉണ്ടാകുന്നത്. എന്നാല്‍ രാവിലെയുള്ള ഈ തുമ്മലിനെ പ്രതിരോധിക്കാനുള്ള ചില വിദ്യകളാണ് ഇനി പറയുന്നത്.

Also Read : കറിയൊന്നും വേണ്ട, അരിപ്പൊടിയും ഗോതമ്പും വേണ്ടേ വേണ്ട ! രാവിലെ ഒരു വെറൈറ്റി പുട്ട് ട്രൈ ചെയ്താലോ ?

ഏലയ്ക്കാപ്പൊടി തേനിലോ ചായയിലോ ചാലിച്ച് കഴിക്കുന്നത് ചുമ, ജലദോഷം എന്നിവ അകറ്റാം

രണ്ട് സ്പൂണ്‍ പുതിനയിലയുടെ നീരും ഒരു നുള്ള് കുരുമുളകും അല്‍പം തേനും ചേര്‍ത്ത് കഴിച്ചാല്‍ തുമ്മല്‍ കുറയ്ക്കാം

രണ്ട് ടീസ്പൂണ്‍ തേനില്‍ അല്‍പം നാരങ്ങനീര് ചേര്‍ത്ത് കഴിക്കുന്നത് രാവിലെയുള്ള തുമ്മല്‍ കുറയ്ക്കാന്‍ സഹായിക്കും

ഇഞ്ചി കഴുകി ചെറുചൂടുവെള്ളത്തിലിട്ട് വയ്ക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് കുടിക്കുക. തേന്‍ ചേര്‍ത്തും കഴിക്കാം

ചെറുനാരങ്ങ നീര് ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളത്തില്‍ ഒഴിച്ചശേഷം ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്ത് ചെറുചൂടോടെ രാത്രി കുടിക്കാം

ചതച്ച തുളസിയിലയും കുരുമുളകുപൊടിയും ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്ത്, തിളപ്പിച്ച് നേര്‍ പകുതിയാക്കി കഴിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News