ആഗ്രഹിച്ച് വാങ്ങിയ വീടിന്റെ ചുമരില്‍ 10 വലിയ പാമ്പുകള്‍; ഞെട്ടലോടെ വീട്ടമ്മ

ആഗ്രഹിച്ച് വാങ്ങിയ വീടിന്റെ ചുമരില്‍ 10 വലിയ പാമ്പുകളെ കണ്ടതിന്റെ ഞെട്ടലിലാണ് ഒരു വീട്ടമ്മ. 42 -കാരിയായ കൊളറാഡോ സ്വദേശിനി ആംബര്‍ ഹാള്‍ ആണ് തന്റെ വീടിന്റെ ചുമരില്‍ 10 വലിയ പാമ്പുകളെ കണ്ടെത്തിയത്.

സാധനങ്ങളെല്ലാം അഴിച്ച് ഓരോന്നായി അടുക്കി വയ്ക്കുന്നതിനിടെയാണ് തന്റെ നായ വീടിന്റെ ഒരു സ്ഥലത്ത് തന്നെ ചുറ്റിത്തിരിയുന്നത് ആംബറിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് അവിടെ നോക്കിയപ്പോള്‍ ആ സ്ഥലത്ത് രണ്ട് ദ്വാരങ്ങള്‍ കണ്ടു. നോക്കിയപ്പോള്‍ അതിന്റെ അകത്ത് പാമ്പിനെയും കണ്ടു. തുടര്‍ന്നുള്ള പരിശോധനയിലാണ് പത്ത് പാമ്പുകളെ ചുമരില്‍ കണ്ടെത്തയത്.

തന്റെ രണ്ട് കുട്ടികള്‍ക്കും വീട്ടിലെ രണ്ട് നായകള്‍ക്കും ഇഷ്ടം പോലെ ഓടിക്കളിക്കാനായാണ് നാല് കിടപ്പുമുറിയും രണ്ട് കുളിമുറിയുമുള്ള ആ വീട് വാങ്ങിയത്. ഒടുവില്‍ പാമ്പ് പിടിത്തക്കാരെ വിളിച്ച ശേഷമാണ് പാമ്പുകളെ വീട്ടില്‍ നിന്നും മാറ്റിയത്.

ഈ അനുഭവം തന്നെ തെല്ലൊന്നുമല്ല ഭയപ്പെടുത്തിയത്. പ്രത്യേകിച്ച് താനാദ്യമായി സ്വന്തമാക്കിയ ഒരു വീട്ടില്‍ ഇങ്ങനെ ഒരു അനുഭവമുണ്ടായത് തന്നെ അസ്വസ്ഥയാക്കി എന്നും അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News