ഇനി ചോക്ലേറ്റ് വീട്ടിലുണ്ടാക്കാം… വെറും രണ്ട് ചേരുവകൾ മാത്രം മതി

കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ്. എന്നാൽ ഇനി ചോക്ലേറ്റ് വീട്ടിൽ തന്നെ തയ്യാറാക്കാം. വെറും രണ്ട് ചേരുവകൾ മാത്രം മതി.

ALSO READ: അംബാനി കുടുംബത്തിലെ വിവാഹമടുക്കുന്നു. ആഘോഷത്തിന് കൊഴുപ്പേകാന്‍ വിചിത്ര നിര്‍ദ്ദേശവുമായി മുംബൈ ട്രാഫിക് പൊലീസ്

ചേരുവകള്‍,

കണ്ടന്‍സ്ഡ് മില്‍ക്ക്- 180 ഗ്രാം
കൊക്കോ പൗഡര്‍- 60 ഗ്രാം

തയ്യാറാക്കുന്ന വിധം,

കണ്ടന്‍സ്ഡ് മില്‍ക്ക് മൈക്രോവേവിലോ സ്റ്റൗവിലോ വെച്ച് ചൂടാക്കിയെടുക്കുക. ചൂടാക്കുമ്പോൾ തിളച്ച് കുറിപ്പോകാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിലേക്ക് കൊക്കോ പൗഡര്‍ കണ്ടന്‍സ്ഡ് മില്‍ക്ക് ഇളക്കികൊണ്ട് ചേര്‍ക്കാം. പൗഡര്‍ കട്ടയാകാതെ നന്നായി പാലില്‍ ചേരുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. കൊക്കൊ പൗഡര്‍ കുഴമ്പ് പരുവത്തില്‍ തന്നെയാണെങ്കില്‍ കൂടുതല്‍ പൗഡര്‍ ചേര്‍ക്കാം, തിരിച്ച് പൗഡര്‍ കൂടുതല്‍ ഡ്രൈയായി തന്നെ തോന്നുകയാണെങ്കില്‍ അല്‍പം കൂടി കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ക്കാം. ഇനി ഈ ചേരുവ ഒരു ബേക്കിങ് ട്രേയില്‍ നിരത്തി മൂന്ന് മണിക്കൂര്‍ തണുപ്പിക്കാം. ഒരു രാത്രി മുഴുവന്‍ തണുക്കാന്‍ വയ്ക്കുന്നതാണ് നല്ലത്. ഹോംമേഡ് ചോക്ലേറ്റ് റെഡി. അല്‍പം പൗഡേര്‍ഡ് ഷുഗര്‍ ഉണ്ടെങ്കില്‍ അത് ടോപ്പിങ്ങായി നല്‍കാം. മൂന്ന് മാസം വരെ ഈ ചോക്ലേറ്റ് ഫ്രിഡ്ജില്‍ സൂക്ഷിക്കാനാവും.

ALSO READ: തൃശൂരിൽ ഹൃദ്രോഗം ബാധിച്ച യുവാവ് ശസ്ത്രക്രിയയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News