വാലൻന്റൈൻസ് ദിനത്തിൽ വീട്ടിലുണ്ടാക്കിയ ചോക്ലേറ്റ് ഗിഫ്റ്റ് നൽകാം

ചോക്ലേറ്റ് ഇഷ്ടമില്ലാത്തവരായി അധികമാരും ഉണ്ടാകില്ല. ഫെബ്രുവരി 14 വാലൻന്റൈൻസ് ദിനത്തിൽ ഗിഫ്റ്റ് നൽകാൻ കൂടുതൽ ആൾക്കാരും തെരഞ്ഞെടുക്കുന്നത് ചോക്ലേറ്റ് തന്നെയാണ്. പ്രണയദിനത്തിൽ ഒരു വെറൈറ്റിക്ക് വേണ്ടി കടയിൽ നിന്നൊക്കെ വാങ്ങാതെ വീട്ടില്‍ തന്നെ ഉണ്ടാക്കിയ രുചികരമായ ചോക്ലേറ്റ് ഗിഫ്റ്റ് നൽകിയാലോ? കുറഞ്ഞ ചേരുവകൾ കൊണ്ട് വീട്ടിൽ തന്നെ ചോക്ലേറ്റ് ഉണ്ടാക്കാം. ഇതിനായി കൊക്കോ പൗഡര്‍-2 കപ്പ്, മൈദ- 1/4 ടീസ്പൂണ്‍,വെളളം -ഒരു കപ്പ്,ബട്ടര്‍ – 3/4 കപ്പ്,പാല്‍ – 2/3, പൊടിച്ച പഞ്ചസാര – ആവശ്യത്തിന് എന്നിവ എടുക്കണം.

also read: സ്വാമി വിവേകാനന്ദന്റെ ആശയങ്ങള്‍ ഇല്ലാതാക്കി, എല്ലാ വൈവിദ്ധ്യങ്ങളും ഭരണകൂടം നശിപ്പിച്ചു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കൊക്കോ പൗഡർ, പഞ്ചസാര എന്നിവ ബട്ടര്‍ ചേര്‍ത്ത് കുഴച്ച് വയ്ക്കുക. അതിനു ശേഷം ഒരു പാനില്‍ വെള്ളമൊഴിച്ച് ചൂടാക്കുക. തയ്യാറാക്കി വെച്ച കൊക്കോ മിശ്രിതം ഒരു പാത്രത്തിലാക്കി വെള്ളത്തിലിറക്കി വെച്ച് ചെറുതീയില്‍ ചൂടാക്കുക. ചൂടാക്കിയ മിശ്രിതം വീണ്ടും മിക്സിയില്‍ അടിച്ചെടുത്തതിനു ശേഷം . പിന്നീട് പാല്‍ ,മൈദ, പഞ്ചസാര തുടങ്ങിയവ ചേര്‍ത്ത് വീണ്ടും ഇളക്കിയെടുക്കണം. അതിനു ശേഷം ഫ്രീസറില്‍ വച്ച് തണുത്തതിനു ശേഷം ഉപയോഗിക്കാം.

also read:റാവൽഗാവ് രുചികൾ ഇനി റിലയൻസിന് സ്വന്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News