വൈകുന്നേരം ചായയ്ക്ക് തട്ടുക്കടയുടെ അതേ രുചിയിൽ വീട്ടിൽ മുളക് ബജി ഉണ്ടാക്കാം, ബജി മുളക് ഉണ്ടെങ്കിൽ വളരെ എളുപ്പമാണ്. എങ്ങനെ മുളക് ബജി ഉണ്ടാക്കാമെന്ന് നോക്കാം…
ആവശ്യ സാധനങ്ങൾ:
ബജി മുളക് – 4 എണ്ണം
കടലമാവ് – 1 കപ്പ്
അരിപ്പൊടി – 2 ടേബിൾസ്പൂൺ
കാശ്മീരി മുളകുപൊടി – 1/2 ടീസ്പൂൺ
കായം – 1/4 ടീസ്പൂൺ
ഉപ്പ്/ വെള്ളം – ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
Also read: നിലവാരമില്ലാത്ത ഉപ്പ് വിറ്റു; മൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴ 1,85,000 രൂപ
ഉണ്ടാക്കുന്ന വിധം:
ഓരോ മുളകും ചെറുതായി വരഞ്ഞ് വളരെ ശ്രദ്ധയോടെ ഉള്ളിലെ അല്ലി മാറ്റി വെയ്ക്കുക. കടലമാവിലേക്ക് അരിപ്പൊടി, ഉപ്പ്, കാശ്മീരി മുളകുപൊടി, കായവും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ല കട്ടിയുള്ള മാവ് തയാറാക്കി എടുക്കുക. വെള്ളം കൂടി പോകാതെ ശ്രദ്ധിക്കണം. വെള്ളം കൂടിയാൽ മാവ് മുളകിൽ പിടിച്ചിരിക്കില്ല. ഒട്ടും കട്ട ഇല്ലാതെ മാവ് തയാറാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇനി ഓരോ മുളകായി മാവിൽ മുക്കി നന്നായി ചൂടായ എണ്ണയിൽ രണ്ട് വശവും നന്നായി വറുത്തെടുക്കാം. മീഡിയം ചൂടിൽ വറുക്കുന്നതാണ് അഭികാമ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here