ദിവസങ്ങള്‍ക്കുള്ളില്‍ മുഖക്കുരു മാറും; വീട്ടില്‍ പരീക്ഷിക്കാന്‍ ഇതാ 3 എളുപ്പവഴികള്‍

ഇന്ന് എല്ലാ പ്രായത്തിലുമുള്ളവര്‍ ഒരുപോലെ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് മുഖക്കുരു. പലതരം ക്രീമുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും മുഖക്കുരു പൂര്‍ണമായി മാറാറില്ല. എന്നാല്‍ മുഖക്കുരു മാറാന്‍ വീട്ടില്‍ ചെയ്യാവുന്ന ചില ടിപ്‌സുകളാണ് ചുവടെ,

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള പുരട്ടിയാല്‍ മുഖത്തെ അമിതമായ എണ്ണയെ അകറ്റാം. ഇത് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കുറക്കുന്നു.

ആര്യവേപ്പില

ആര്യവേപ്പിലയിട്ട് ചൂടാക്കിയ വെള്ളം ആറിയതിനു ശേഷം മുഖം തുടര്‍ച്ചയായി കഴുകുന്നത് മുഖത്തെ സുഷിരങ്ങളെ അകറ്റുന്നു.

Also Read : തീവ്രമായ തലവേദനയാണോ പ്രശ്‌നം? ഇതാ മല്ലിയില കൊണ്ടൊരു എളുപ്പവിദ്യ, ഞൊടിയിടയില്‍ ഫലം ഉറപ്പ്

മധുരനാരങ്ങാതൊലി

നാരങ്ങയുടെ തൊലി മുഖക്കുരുവിനും ചര്‍മ സംരക്ഷണത്തിനും നല്ലതാണെന്നത് എല്ലാവരും അംഗീകരിച്ച കാര്യമാണ്. നാരങ്ങയുടെ തൊലിയി അരച്ച അതിലേക്ക് റോസ് വെള്ളം ഒഴിച്ചു പേസ്റ്റു രൂപത്തിലാക്കുക. അര മണിക്കുറിനു ശേഷം കഴുകി വൃത്തിയാക്കുക.

മുഖക്കുരു പാടുകള്‍ മാറ്റാന്‍ ചില വഴികള്‍

സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് മുഖക്കുരു. സാധാരണയായി കൗമാരത്തിലേക്ക് കടക്കുമ്പോഴാണ് മുഖക്കുരു പ്രത്യക്ഷപ്പെട്ട് തുടങ്ങുക. ഈ സമയത്ത് ശരീരത്തില്‍ ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ദ്ധിക്കും. ഇതിന്റെ ഫലമായി ചര്‍മ്മത്തില്‍ സേബത്തിന്റെ അളവ് കൂടുകയും ഇത് മുഖക്കുരുവിന് കാരണമാകുകയും ചെയ്യുന്നു. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ നീക്കുന്നതിന് ചികിത്സകള്‍ ലഭ്യമാണ്. എന്നാല്‍ ഇതിന് ചെലവേറും.

പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളിലൂടെയും മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ അകറ്റാന്‍ കഴിയും.

വെള്ളം : ധാരാളം വെള്ളം കുടിയ്ക്കുന്നതിലൂടെ മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ അടക്കമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ദിവസവും കുറഞ്ഞത് എട്ട് ഗ്ളാസ് വെള്ളം കുടിയ്ക്കുക. ധാരാളം വെള്ളം കുടിയ്ക്കുന്നത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും.

ഉലുവ : ഉലുവ ഇവ നന്നായി അരച്ച് മുഖത്ത് പുരട്ടുക. ഉണങ്ങിയ ശേഷം കഴുകി കളയുക. ഏതാനും ദിവസം ഇത് തുടരുക, മുഖക്കുരു പൂര്‍ണ്ണമായും മാറും. ഉലുവ ഇല പുരട്ടുന്നത് ചര്‍മ്മത്തിന്റെ മൃദുത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

പഴങ്ങളും പച്ചക്കറികളും : പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിറ്റാമിനുകളും ധാതുലവണങ്ങളും അടങ്ങിയിട്ടുണ്ട്. അവ നിങ്ങളുടെ ചര്‍മ്മത്തിന്റെ സൗന്ദര്യം സംരക്ഷിക്കും. അതിനാല്‍ ആഹാരത്തില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. ഇവ നിങ്ങളുടെ ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നവരുടെ ചര്‍മ്മത്തിലെ പാടുകള്‍ വേഗത്തില്‍
മാറും.

അലോവെര : മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ക്കുള്ള ഏറ്റവും മികച്ച മറ്റൊരു ഔഷധമാണ് അലോവെര. ലാവെണ്ടര്‍ ഓയില്‍ പോലുള്ളവയും മുഖക്കുരു പാടുകള്‍ മാറ്റാനായി ഉപയോഗിക്കാം. ലാവെണ്ടര്‍ ഓയില്‍ പാടുകളില്‍ നേരിട്ട് പുരട്ടാവുന്നതാണ്. ഇതിന്റെ ഫലം അത്ഭുതകരമായിരിക്കും.

മസ്സാജ് : മുഖക്കുരു പാടുകളില്‍ മസ്സാജ് ചെയ്യുക. മസ്സാജ് ചെയ്യുമ്പോള്‍ രക്തയോട്ടം വര്‍ദ്ധിക്കും. പാടുള്ള ചര്‍മ്മ ഭാഗത്ത് ആവശ്യത്തിന് പോഷകങ്ങള്‍ എത്താന്‍ ഇത് സഹായിക്കും. പാടിലെ കോശങ്ങളെ നശിപ്പിക്കാനും മസ്സാജ് ഉത്തമമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News