ഇന്നത്തെകാലാവസ്ഥയില്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് രാവിലെ എഴുനേല്‍ക്കുമ്പോഴുള്ള ചുമ. പലരിലും രാവിലെ നിര്‍ത്താതെയുള്ള ചുമ സ്ഥിരമായിരിക്കുകയാണ്.
തൊണ്ടകുത്തിയുള്ള ചുമ നമുക്കുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നം നിസ്സാരമല്ല. എന്നാല്‍ വീട്ടില്‍ത്തന്നെയുള്ള ചില പൊടിക്കൈകള്‍ ഉപയോഗിച്ചാല്‍ രാവിലെയുള്ള ചുമ നമുക്ക് എളുപ്പത്തില്‍ കുറയ്ക്കാനാകും.
ഇഞ്ചി അല്‍പനേരം ചൂടുവെള്ളത്തില്‍ ഇട്ട് വെക്കുക. ഈ വെള്ളം കുടിച്ചാല്‍ ചുമയ്ക്ക് നല്ല ആശ്വാസം ലഭിക്കും.
ചുമ ഉള്ളവര്‍ തൊണ്ട ഉണങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിനായി ധാരാളം വെള്ളം കുടിക്കുക.
വയമ്പ് അരച്ച് തൊണ്ടയില്‍ പുരട്ടുക. ഇത് തൊണ്ടവേദനയും ഒച്ചയടപ്പും മാറാന്‍ സഹായിക്കും.
കുരുമുളക് വെള്ളം കുടിക്കുന്നതുംചുമയ്ക്ക് ആശ്വാസം നല്‍കും.
ചുക്ക്, കുരുമുളക് എന്നിവ സമം എടുത്ത് അരച്ചെടുത്ത്, തേനില്‍ ചാലിച്ച് കഴിച്ചാല്‍ ചുമ കുറയും.
ചുമ ഉള്ളവര്‍ തേന്‍ കഴിക്കുന്നത് ഇത്തരം അസ്വസ്ഥതകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.
വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ എന്ന ആന്റിബയോട്ടിക് ചുമ അകറ്റാന്‍ വളരെയധികം സഹായകരമാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here