ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ സ്കൂട്ടറാണ് ഹോണ്ടയുടെ ആക്ടീവ. ആക്ടിവ സ്കൂട്ടറിൻ്റെ ഇലക്ട്രിക് പതിപ്പായ ആക്ടിവ ഇ യും മറ്റൊരു ഇലക്ട്രിക് സ്കൂട്ടറും ഇവി സെഗ്മന്റിൽ ഹോണ്ട അവതരിപ്പിച്ചിരിക്കുന്നത്. ഏറെ നാളായി വാഹനപ്രേമികൾ കാത്തിരിക്കുകയായിരുന്ന സ്‌കൂട്ടറിൻ്റെ വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
പക്ഷെ ഈ സ്കൂട്ടർ സ്വന്തമാക്കണമെങ്കിൽ ആദ്യം വാഹനം നിങ്ങളുടെ നഗരത്തിൽ ലഭ്യമാണോ എന്ന അറിയണം. 2025 ജനുവരി 1 മപുതൽ ബുക്കിങ് ആരംഭിക്കുന്ന വാഹനം ഫെബ്രുവരി 1 മുതലാണ് ഡെലിവറി ചെയ്തു തുടങ്ങുക. പക്ഷെ നിലവിൽ ബെംഗളൂരു, ഡൽഹി-എൻസിആർ, മുംബൈ തുടങ്ങിയ മൂന്ന് വൻ നഗരങ്ങളിലാണ് ഈ സ്‌കൂട്ടറിൻ്റെ ഡെലിവറി ആദ്യം ആരംഭിക്കുന്നത്.
Also Read: ഈ ബൈക്കില്‍ പറപറക്കാന്‍ ഇരിക്കുകയാണോ; വേഗം വാങ്ങിച്ചോളൂ, ഉടനെ വില കൂടും
തുടക്കത്തിൽ ഈ നഗരങ്ങളിലെ വിൽപനയിലായിരിക്കും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുക. താമസിക്കാതെ മറ്റ് സംസ്ഥാനങ്ങളിലെയും ഉപഭോക്താക്കൾക്കും കമ്പനി ക്രമേണ ആക്ടീവയുടെ ഇ ലഭ്യമാക്കും.
സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളോടൊപ്പം എത്തുന്ന ആക്ടീവ ഇയുടെ ബാറ്ററികൾ കമ്പനിയുടെ പവർ പാക്ക് എക്സ്ചേഞ്ചർ സ്വാപ്പിംഗ് സ്റ്റേഷനിൽ മാറ്റാവുന്നതാണ്.
Also Read: ആക്ടീവ ഇവി എത്തുന്നു; മുന്നോടിയായി നാൽപതിനായിരം രൂപയുടെ ഇലക്ട്രിക്ക് സ്കൂട്ടറുമായി ഒല
സീറ്റിനടിയിൽ ബൂട്ട് സ്‌പെയ്‌സിൽ ഘടിപ്പിച്ച 1.3 kWh കപ്പാസിറ്റിയുള്ള ട്വിൻ ബാറ്ററി പായ്ക്ക് സെറ്റപ്പാണ് ഹോണ്ട ആക്ടിവ ഇലക്ട്രിക് സ്‌കൂട്ടറിനുള്ളത്. ഏകദേശം 102 കിലോമീറ്റർ റേഞ്ചാണ് ബാറ്ററിക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 22 Nm പീക്ക് ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 6kW പെര്‍മനന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് ഇലക്ട്രിക് മോട്ടോറുമായിട്ട് എത്തുന്ന ആക്ടിവ ഇ ക്ക് മണിക്കൂറില്‍ പരമാവധി 80 കിലോമീറ്റര്‍ വരെ വേഗത ലഭിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here