ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ സ്കൂട്ടറാണ് ഹോണ്ടയുടെ ആക്ടീവ. പ്രമുഖ വാഹന നിർമ്മാതാക്കളും, പുതുമുഖ നിർമ്മാതാക്കളുമെല്ലാം ഇലക്ട്രിക്ക് സ്കൂട്ടർ വിഭാഗത്തിൽ പുതുമുഖ താരങ്ങളെ ഇറക്കുമ്പോഴും ഹോണ്ട ഇവി സെഗ്മന്റിലേക്ക് ചുവടുവെച്ചിരുന്നില്ല. ഇപ്പോൾ ഇതാ ഹോണ്ടയുടെ പുത്തൻ ഇവി വിപണിയിൽ എത്തുകയാണ്. ആക്ടിവ സ്കൂട്ടറിൻ്റെ ഇലക്ട്രിക് പതിപ്പായ ആക്ടിവ ഇ യാണ് ഔദ്യോഗികമായി ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
രണ്ടു മോഡലുകളാണ് ഹോണ്ട ഇവി സെഗ്മന്റിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിലേക്ക് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത പുതിയ കമ്മ്യൂട്ടർ മോഡലായ ക്യുസി1, ആക്ടീവ ഇ എന്നീ രണ്ടു മോഡലുകളാണ് ഹോണ്ട പുറത്തിറക്കിയിരിക്കുന്നത്.
Also Read: ബെൻസിനു വരെ മുട്ടിടിക്കുന്ന മഹീന്ദ്രയുടെ XEV 9E; അറിയാം വാഹനത്തിന്റെ വിശേഷങ്ങൾ
സീറ്റിനടിയിൽ ബൂട്ട് സ്‌പെയ്‌സിൽ ഘടിപ്പിച്ച 1.3 kWh കപ്പാസിറ്റിയുള്ള ട്വിൻ ബാറ്ററി പായ്ക്ക് സെറ്റപ്പാണ് ഹോണ്ട ആക്ടിവ ഇലക്ട്രിക് സ്‌കൂട്ടറിനുള്ളത്. 102 കിലോമീറ്റർ റേഞ്ചാണ് ബാറ്റരിക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
എന്നാൽ ക്യൂസി 1 ന് 1.5 kWh കപ്പാസിറ്റിയുള്ള ഫിക്സഡ് ബാറ്ററിയായിരിക്കും ഉണ്ടായിരിക്കുക.
Also Read: കാത്തിരിപ്പുകൾക്ക് വിരാമം മഹീന്ദ്ര BE 6e ഇവി ഇന്ത്യയിൽ ലോഞ്ച് ചെയ്തു; അറിയാം വിലയും, വിശേഷങ്ങളും
അക്ടീവ ഇ യുടെ സവിശേഷതകൾ
ഹോണ്ടയുടെ CUV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ആക്ടീവ ഇ. 190 mm ഫ്രണ്ട് ഡിസ്‌കും 110 mm റിയർ ഡ്രം ബ്രേക്കുമാണ് വാഹനത്തിനുള്ളത്. 765 mm സീറ്റ് ഹൈറ്റും 270 mm ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിനുണ്ട്.
5.0 ഇഞ്ച് കളർ എൽസിഡി സ്‌ക്രീനുകളാവും ലോ വേരിയന്റിലുണ്ടായിരിക്കുക, ടോപ് വേരിയന്റിൽ 7.0 ഇഞ്ച് TFT ഡിസ്‌പ്ലേയുമായിരിക്കും ഉണ്ടായിരിക്കുക. രണ്ട് ഡ്രൈവ് മോഡുകളായിരിക്കും ഉണ്ടായിരിക്കുക. സ്റ്റാൻഡേർഡ്, സ്‌പോർട്ട് എന്നിങ്ങനെ.
ബ്ലൂടൂത്ത് കണക്റ്റിവിറ്റി, റിവേഴ്സ് മോഡ്, മ്യൂസിക് കൺട്രോൾ, നാവിഗേഷൻ, രണ്ട് ട്രിപ്പ് മീറ്ററുകൾ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here