മൂന്നാം തലമുറ അമേസ് അവതരിപ്പിച്ച് ഹോണ്ട. സബ് -ഫോർ മീറ്റർ സെഡാൻ V, VX, ZX എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിൽ ആണ് ഹോണ്ട അമേസ് എത്തുന്നത്. എഡിഎസ് സിസ്റ്റവുമായെത്തുന്ന അമേസിന്റെ പ്രാരംഭ വില 7.99 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ടോപ് വേരിയന്റിന് 10.90 ലക്ഷം രൂപ എക്സ്-ഷോറൂം വില വരുന്നുണ്ട്.
പുതിയ 2025 അമേസ് ഓഫർ ചെയ്യുന്ന ഫിച്ചറുകളെന്തെല്ലാമെന്ന് നോക്കാം.
അന്താരാഷ്ട്രതലത്തിൽ ലഭ്യമായ ഹോണ്ട അക്കോഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഫ്രണ്ട് ഗ്രില്ലാണ് അമേസിന് നൽകിയിരിക്കുന്നത്. ഇത് വാഹനത്തിന് ലുക്ക് നല്ല രീതിയിൽ വർധിപ്പിച്ചിട്ടുണ്ട്. ഹോണ്ട എലിവേറ്റിൽ സമാനമായ ട്വിൻ -പോഡ് എൽഇഡി ഹെഡ്‌ലൈറ്റുകളും ഹോണ്ട സിറ്റിക്ക് സമാനമായ ഗ്രില്ലിലെ ക്രോം ബാറും ഫോഗ് ലാമ്പ് ഹൗസിംഗും അമേസിന്റെ ഡിസൈനിലുൾപ്പെട്ടിട്ടുണ്ട്.
Also Read: ഥാറിനെ ഒതുക്കാനാണോ? ജിംനിയുടെ ഓഫ്‌റോഡ് പതിപ്പ് എത്തുന്നു
ബ്ലാക്ക് & ബീജ് തീം തന്നെയാണ് പുതിയ അമേസിലും ഉള്ളത്. ഫ്രീ -സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീനും ത്രീ -സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഉൾപ്പെടുന്ന ഡാഷ്‌ബോർഡ് ഡിസൈന്റെ പ്രചോദനം എലിവേറ്റാണ്.
Also Read: മറ്റുള്ളവർ കരുതിയിരുന്നോ: കൈലാക്കിന്റെ മുഴുവൻ വേരിയന്റുകളുടേയും വില ആറിയാം
സ്റ്റാൻഡേർഡ് ആയി ആറ് എയർബാഗുകൾ, ഒരു പുതിയ ലെയിൻ വാച്ച് ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയാണ് സുരക്ഷാ ഫീച്ചറുകൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here