ഡിസയറെ ആഘോഷിക്കാൻ വരട്ടെ വലിയൊരു സി​ഗ്നൽ നൽകിയിട്ടുണ്ട് ഹോണ്ട

Honda New Amaze

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടുന്ന ആദ്യ കാര്‍ എന്ന പേരോടെ മാരുതി സുസുക്കി അവതരിപ്പിച്ച നാലാം തലമുറ ഡിസയര്‍ ആണിപ്പോൾ വാഹനപ്രേമികളുടെ സംസാരവിഷയം. 25.71 kmpl മൈലേജ് വാഗ്ദാനം ചെയ്യുന്ന ഡിസയര്‍ 6.79 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്ലാണ് വിപണിയിലെത്തിച്ച് എതിരാളികൾക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

ഡിസയറിന്റെ എതിരാളിയായി എത്തുന്നത് ഹോണ്ടയുടെ അമേസ് ഫെയ്‌സ്‌ലിഫ്റ്റാണ് ഡിസയറിന്റെ ബുക്കിങ് തുടങ്ങിയ ദിവസം തന്നെയാണ് അമേസിന്റെ ടീസര്‍ പുറത്തുവിട്ടത്. സെഡാന്റെ എക്‌സ്റ്റീരിയറിന്റെയും ഇന്റീരിയറിന്റെയും ഫസ്റ്റ് ലുക്കില്‍ നിന്ന് തന്നെ ഹോണ്ടയുടെ ആത്മവിശ്വാസം കാണാൻ സാധിക്കും.

Also Read: ടാറ്റ പോകാൻ ടാറ്റ സൈക്കിൾ; കുറഞ്ഞ വിലക്ക് ലഭിക്കുന്ന അത്യു​ഗ്രൻ ഇലക്ട്രിക് സൈക്കിൾ

കോംപാക്ട് സെഡാന്‍ സെഗ്‌മെന്റില്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റം ഫീച്ചറുമായാണ് അമേസ് എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹോണ്ട അമേസിന്റെ ഡിസൈന്‍ സ്‌കെച്ചുകള്‍ പുറത്തുവിട്ടത്. കാറിന്റെ എക്‌സ്റ്റീരിയര്‍, ഇന്റീരിയര്‍ അപ്‌ഡേറ്റുകളിൽ ഇതിൽ നിന്ന് മനസിലാക്കാൻ സാധിക്കും.

ബേബി എലിവേറ്റ് ലുക്കിലാണ് സെഡാന്റെ ഫ്രണ്ട് ഡിസൈണ ചെയ്തിരിക്കുന്നത്. എലിവേറ്റിന്റേതിന് സമാനമായ ഹെഡ്ലാമ്പുകള്‍, മെലിഞ്ഞ ക്രോം ട്രിം ഹെഡ്ലൈനുകള്‍ എന്നിവയും പുത്തന്‍ അമേസിന്റെ ഡിസൈന്റെ ഭാ​ഗമാണ്. സ്‌പോര്‍ട്ടിയര്‍ ലുക്ക് നൽകുന്ന ഷാര്‍പ്പ് ലുക്കിംഗുള്ള ഫ്രണ്ട് ഗ്രില്ലും ഫോഗ് ലാമ്പും സെന്‍ട്രല്‍ എയര്‍ ഡാമും.

Also Read: ടാറ്റ പോകാൻ ടാറ്റ സൈക്കിൾ; കുറഞ്ഞ വിലക്ക് ലഭിക്കുന്ന അത്യു​ഗ്രൻ ഇലക്ട്രിക് സൈക്കിൾ

മള്‍ട്ടി സ്‌പോക്ക് സ്റ്റിയറിംഗ് വീലാണ് ഇന്റീരിയറിൽ നൽകിയിരിക്കുന്നത്. ഇന്റീരിയര്‍ സ്‌കെച്ചിലെ സെമി-ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേയിലാണ് ADAS ഫീച്ചര്‍ ഭാഗികമായി ദൃശ്യമാകുന്നത്. ADAS ഉണ്ടാകുമോ എന്ന കാര്യം ഹോണ്ട ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രക്ഷക്കായി സ്റ്റാന്‍ഡേര്‍ഡായി ആറ് എയര്‍ബാഗുകളും 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറയും കാറിലുണ്ടാകും.

88 bhp പവറും 110 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനായിരിക്കും അമേസിന് ഉണ്ടായിരിക്കുക. ഡിസംബര്‍ നാലിനാണ് പുതിയ അമേസിന്റെ വില പ്രഖ്യാപനം. അന്നറിയാം ഡിസയറിന്റെ ഒത്ത എതിരാളിയാണോ അമേസ് എന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News