ഫ്ലെക്സ് ഫ്യുവല്‍ എന്‍ജിനുമായി ഹോണ്ടയുടെ CB 300F എത്തുന്നു; അറിയാം ഫ്ളെക്സ് ഫ്യുവല്‍ എന്‍ജിന്റെ വിശേഷങ്ങൾ

cb300f flex fuel

ഇന്ത്യയിലെ ആദ്യത്തെ 300 സിസി ഫ്ലെക്സ് ഫ്യുവല്‍ ബൈക്ക് അവതരിപ്പിച്ച് ഹോണ്ട. CB 300 F ന്റെ ഫ്ലെക്സ് ഇന്ധന മോഡലാണ് പുറത്തിറക്കിയത്. ഈ വർഷം നടന്ന ഭാരത് മൊബിലിറ്റി എക്സ്പോയിൽ ഈ വാഹനം പ്ര​ദർശിപ്പിച്ചിരുന്നു. നിലവിൽ വിപണിയിലുള്ള CB 300 F ന് സമാനമാണ് പുതിയ മോഡലും വിലയിലും വ്യത്യാസമില്ല. 1.70 ലക്ഷം രൂപയാണ് വാഹത്തിന്റെ എക്സ് ഷോറും വില.

ഒരേ ഡിസൈനും ഫീച്ചറുകളുമാണ് രണ്ട് CB 300 F മോഡലുകളിലും ഉള്ളത്. ഗ്രേ, റെഡ്, ബ്ലൂ നിറങ്ങളിൽ സ്റ്റാൻഡേർഡ് CB 300 F ലഭിക്കും എന്നാൽ ഫ്ലെക്സ് മോഡലിന് നീല നിറമില്ല. വാഹനത്തിന്റെ ബുക്കിങ് കഴിഞ്ഞ ദിവസം ആരംഭിച്ചു. ഈ മാസം അവസാനത്തോടെ ഡീലർഷിപ്പുകളിൽ വാഹനം ലഭ്യമാകും.

Also Read: ആകര്‍ഷകമായ വില കിഴിവ് പ്രഖ്യാപിച്ച് മിഹോസ്

എന്താണ് ഫ്ളെക്സ് ഫ്യുവല്‍ എന്‍ജിൻ?

ഒന്നിലധികം ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളെയാണ് ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ എന്ന് പറയുന്നത്. കൂടുതലും പെട്രോളിന്റെയും എഥനോളിന്റെയും മിശ്രിതമാണ് ഫ്ലെക്സ് ഫ്യുവലായി ഉപയോ​ഗിക്കുന്നത്. E85 എന്ന പേരിൽ അറിയപ്പെടുന്ന എഥനോൾ ബ്ലെൻഡഡ് ഇന്ധനത്തിൽ 85 ശതമാനം എഥനോളും 15ശതമാനം പെട്രോളുമാണ് അടങ്ങിയിരിക്കുന്നത്.

എമിഷന്‍ കുറവാണെന്നതാണ് ഫ്ളെക്സ് ഫ്യുവല്‍ എന്‍ജിനുകളുടെ പ്രത്യേകത. സാധാരണ ഇന്റേണല്‍ കംമ്പസ്റ്റിന്‍ എന്‍ജിനുകള്‍ തന്നെയാണ് രണ്ട് ഇന്ധനം ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ മാറ്റുന്നത്.

Also Read: വിലക്കുറവും ആറ് മാസം ഫ്രീ ചാർജിങുമായി ടാറ്റയുടെ ഇവി; ഓഫർ പരിമിതകാലത്തേക്ക്

ഹീറോ മോട്ടോകോർപ്, സുസുക്കി, യമഹ, ബജാജ് ഓട്ടോ, റോയൽ എൻഫീൽഡ് എന്നീ കമ്പനികളും ഫ്ലെക്സ് ഫ്യുവൽ വാഹന മോഡലുകൾ പ്രദർശിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News