വാഹന ആരാധകരുടെ ഇഷ്ടവാഹന ബ്രാന്‍ഡാണ് ഹോണ്ട. ഹോണ്ടയുടെ 350 സിസി സെഗ്മെന്റിലെ മൂന്നാമത്തെ മോഡലാണ് സിബി 350. 187 കിലോഗ്രാമാണ് സിബി 350യുടെ കെര്‍ബ് ഭാരം. ഏറ്റവും കരുത്തു കൂടിയ എന്‍ജിനുകളിലൊന്നാണ് സിബി 350യിലേത്. 165 എംഎം ഗ്രൗണ്ട് ക്ലിയറെന്‍സുണ്ട് സിബി 350യ്ക്ക്.
15.2 ലീറ്ററിന്റെ മസ്‌കുലര്‍ ടാങ്കാണ്. ഒപ്പം ഉയരം കൂടിയ വീതിയേറിയ ഹാന്‍ഡില്‍ ബാറും ക്രോ ചുറ്റോടുകൂടിയ വലിയ ഹെഡ്ലൈറ്റും വണ്ടിയുടെ ലുക്ക് തന്നെ മാറ്റുന്നുണ്ട്. ഇന്‍ഡിക്കേറ്ററും ടെയില്‍-ഹെഡ്ലാംപുമെല്ലാം ഫുള്ളി ഡിജിറ്റലാണ്. ലോ എന്‍ഡിലും മിഡ് റേഞ്ചിലും ഉഗ്രന്‍ ടോര്‍ക്ക് നല്‍കുന്നുണ്ട് സിബി 350. 36 സിസി എന്‍ജിന്‍.
നിവര്‍ന്നിരുന്ന് ഓടിക്കാവുന്ന റൈഡിങ് പൊസിഷനാണ്. വലിയ അക്കങ്ങളോടുകൂടിയ സ്പീഡോമീറ്റര്‍ ഡയലും അതിനു കോര്‍ണറിലായി ചെറിയ ഡിജിറ്റല്‍ കണ്‍സോളുമുള്ള അനലോഗ് ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോളാണ്. ഗിയര്‍ ഇന്‍ഡിക്കേഷന്‍, ഫ്യുവല്‍ ഗേജ്, ഓഡോമീറ്റര്‍, ട്രിപ് മീറ്റര്‍, ക്ലോക്ക് എന്നിവയെല്ലാം ഡിജിറ്റല്‍ കണ്‍സോളില്‍ ക്രമീകരിച്ചിരിക്കുന്നു.
കണ്‍സോളിലെ വിവരങ്ങള്‍ അറിയാനുള്ള ബട്ടണ്‍ ഹാന്‍ഡിലില്‍ ഇടതു വശത്തു നല്‍കിയിട്ടുണ്ട്. അലോയ് വീലുകളാണ്. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചും. മറ്റുള്ള വണ്ടികളുമായി താരതമ്യം ചെയ്താല്‍ വീല്‍ബേസ് കൂടുതലുണ്ട് സിബി350യ്ക്ക്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here