ഹോണ്ട CB650R, CBR650R മിഡില്‍വെയ്റ്റ് മോട്ടോര്‍ സൈക്കിളുകള്‍ ഇന്ത്യയില്‍ വീണ്ടും പുറത്തിറക്കി. വില്‍പ്പന താത്കാലികമായി നിര്‍ത്തിവച്ചതിന് ശേഷമാണ് വീണ്ടും ഇറക്കിയത്. നിയോ-റെട്രോ നേക്കഡ് CB650R ന് 9.20 ലക്ഷം രൂപയും മിഡില്‍വെയ്റ്റ് സൂപ്പര്‍സ്പോര്‍ട്ട് CBR650R ന് 9.99 ലക്ഷം രൂപയുമാണ് വില. രണ്ട് വിലകളും എക്‌സ്-ഷോറൂം ആണ്.
കഴിഞ്ഞ ആഴ്ചകളില്‍ രണ്ട് മോട്ടോര്‍സൈക്കിളുകളെയും കുറിച്ചുള്ള നിരവധി ടീസര്‍ പുറത്തുവന്നിരുന്നു, രണ്ട് മോട്ടോര്‍സൈക്കിളുകളുടെയും ബുക്കിങുകള്‍ ആരംഭിച്ചിട്ടുണ്ട്, ഫെബ്രുവരിയില്‍ ഡെലിവറി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. NX500 അഡ്വഞ്ചര്‍ ബൈക്കിന്റെ ഡെലിവറി അടുത്ത മാസം മുതല്‍ ആരംഭിക്കുമെന്ന് ഹോണ്ട അറിയിച്ചു. മുമ്പത്തെപ്പോലെ, CB650Rഉം CBR650Rഉം ഹോണ്ടയുടെ ബിഗ് വിങ് ഷോറൂമുകളില്‍ നിന്ന് വില്‍ക്കും.
Read Also: വിപണിയിൽ ഏറെ പ്രിയം വൈദ്യുതി വാഹനങ്ങളെന്ന് പഠനം
രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും ഒരേ 649 സിസി ഇന്‍-ലൈന്‍ ഫോര്‍-സിലിണ്ടര്‍ എഞ്ചിന്‍ ആണ്. ഇത് 12,000 ആര്‍പിഎമ്മില്‍ 93 എച്ച്പിയും 6,500 ആര്‍പിഎമ്മില്‍ 63 എന്‍എമ്മും ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്‌സും സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ചുമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here