ഹോണ്ട സിറ്റിക്കും എലിവേറ്റ് എസ്‌യുവിയുടെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്കും വില വർധിപ്പിച്ച് കമ്പനി. മറ്റ് ജനപ്രിയ കാറുകൾക്കടക്കം വില വർധിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഇന്‍പുട് ചെലവുകളുടെ വര്‍ധനവും മറ്റ് കണക്കിലെടുത്ത് ഹോണ്ടയും വില കൂട്ടിയിരിക്കുകയാണ്.
ഹോണ്ട സിറ്റിയുടെ വേരിയന്റുകളിൽ 20000 രൂപയുടെ വര്‍ധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്. ബേസ് സിറ്റി SV മാനുവല്‍ വേരിയന്റിന്റെ വർധിപ്പിച്ച വില 12,28,100 രൂപയായി. ടോപ് സ്‌പെക് സിറ്റി പെട്രോള്‍ ZX സിവിടി ഓട്ടോമാറ്റിക് വേരിയന്റിന് ഇനി മുതല്‍ 16.55 ലക്ഷം രൂപ നൽകണം. സിറ്റി ഹൈബ്രിഡിന്റെ വില 2075100 രൂപയായി ഉയര്‍ന്നു. സിറ്റി ഹൈബ്രിഡിനു 20,55,100 രൂപയായിരുന്നു വില.
2023 മാര്‍ച്ചിലാണ് സിറ്റി സെഡാന് ഹോണ്ട അവസാനം ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിച്ചത്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് വരെ ഉള്‍പ്പെടുത്തിയതായിരുന്നു അപ്ഡേറ്റ്. സിറ്റി പ്യുവര്‍ പെട്രോള്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനുമായാണ് വരുന്നത്.അതേസമയം ലിറ്ററിന് 27.13 കിലോമീറ്റര്‍ വരെയാണ് സിറ്റി ഹൈബ്രിഡിന്റെ മൈലേജ്.
എന്നാൽ എലിവേറ്റിന്റെ ഓട്ടോമാറ്റിക് വേരിയന്റുകളുടെ വില മാത്രമാണ് ഹോണ്ട കൂട്ടിയത്. മാനുവല്‍ ട്രാന്‍സ്മിഷനോടുകൂടിയ എലിവേറ്റ് SV, V, VX, ZX എന്നീ വേരിയന്റുകള്‍ക്ക് വില കൂടിയിട്ടില്ല . എലിവേറ്റ് V സിവിടിയുടെ 13.91 ലക്ഷം രൂപയായി കൂടി. എലിവേറ്റ് VX സിവിടിക്ക് വില 16.63 ലക്ഷം രൂപയായി.
also read: ടാറ്റ ഹാരിയര്‍ ഇവി എത്തുക 75 കിലോ വാട്ട് കരുത്തിന്റെ ബാറ്ററിയിലെന്ന് റിപ്പോര്‍ട്ട്
ടോപ് സ്പെക്ക് എലിവേറ്റ് ZX സിവിടിക്ക് ഇനി മുതല്‍ 16.63 ലക്ഷം രൂപ യായി . സിറ്റിയുടെ അതേ 1.5-ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് എലിവേറ്റിന്റെ എഞ്ചിൻ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here