ഹോണ്ട സിറ്റി കാര്‍ വാങ്ങാന്‍ ആഗ്രഹമുണ്ടോ? ഓഫറോട് ഓഫര്‍; വിശദംശങ്ങള്‍ നോക്കാം

ഹോണ്ട സിറ്റിക്കും സിറ്റി ഹൈബ്രിഡിനും കമ്പനി 2024 മെയ് മാസത്തില്‍ ബമ്പര്‍ കിഴിവ് ഓഫറുകള്‍ വാഗ്ദാനം ചെയ്യുയ്ത് കമ്പനി. ടോപ്പ്-സ്‌പെക്ക് ഹോണ്ട സിറ്റി ZX 88,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്.

ചെറിയ സുരക്ഷാ ഫീച്ചറുകളോടെ ഹോണ്ട അടുത്തിടെ സിറ്റിയെ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഈ അപ്ഡേറ്റ് ചെയ്ത ലൈനപ്പില്‍ നിന്ന്, 58,000 രൂപ വരെയുള്ള ആനുകൂല്യങ്ങളോടെ V (MT, CVT), VX (MT മാത്രം) എന്നിവ മാത്രമാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത്.

Also Read: ആനന്ദ് ബോസില്‍ നിന്നും പീഡന ശ്രമമുണ്ടായത് രണ്ടു തവണ; ആരോപണവുമായി മമതാ ബാനര്‍ജി രംഗത്ത്

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഹോണ്ട സിറ്റി എലഗന്റ് വേരിയന്റിന് 1.15 ലക്ഷം രൂപ കിഴിവ് ലഭിക്കുന്നു. പ്രത്യേക വേരിയന്റിന് എല്‍ഇഡി ഹൈ-മൗണ്ട് സ്റ്റോപ്പ് ലാമ്പുകളും മറ്റ് സൗന്ദര്യവര്‍ദ്ധക മാറ്റങ്ങളോടൊപ്പം ബൂട്ടില്‍ ഒരു അധിക പിന്‍ സ്പോയിലറും ലഭിക്കുന്നു.

27 കിമി മൈലേജ് നല്‍കുന്ന സിറ്റി മോഡലുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 2024 മെയ് മാസത്തില്‍ 1.15 ലക്ഷം രൂപ വരെ ലാഭിക്കാം. സിറ്റിയുടെ ഹൈബ്രിഡ് മോഡലിന് 60,000 രൂപയിലധികം കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News