വില കൂട്ടാതെ വഴിയില്ല, ഒടുവിൽ ഹോണ്ടയും, അമേസിനും ബാധകം

പ്രമുഖ വാഹന നിർമാതാക്കളെല്ലാം വില വർധിപ്പിച്ചതോടെ വില വർധനവിനൊരുങ്ങി ഹോണ്ട. 2025 ജനുവരി 1 മുതൽ ഹോണ്ടയും വില കൂട്ടും . അമേസ് സബ് കോംപാക്‌ട് സെഡാൻ ഉൾപ്പെടെയുള്ള ഹോണ്ട മോഡലുകൾക്കാണ് വില കൂടുക എന്നാണ് വാഹന നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇൻപുട്ട് സാമഗ്രികളുടെ വില കൂടുന്നതിനാൽ വാഹനങ്ങളുടെ നിർമാണച്ചെലവ് കൂടിയിരിക്കുകയാണ്. ഇക്കാരണത്താലാണ് ഹോണ്ടയും വിലക്കയറ്റം നടപ്പിലാക്കുന്നത്.

എന്നാൽ ഇതുവരെ കാറിന്റെ ഡെലിവറിയും ഹോണ്ട ആരംഭിച്ചിട്ടില്ല. അതേസമയം ഡിസംബർ നാലിനാണ് അമേസ് വിപണിയിലെത്തിയത്, എന്നാൽ വില കൂട്ടാതെ വഴിയില്ല എന്ന അവസ്ഥയിലാണ് കമ്പനി. നിലവിൽ 8 ലക്ഷം രൂപ മുതൽ 10.90 ലക്ഷം രൂപ വരെയാണ് അമേസ് സബ് കോംപാക്‌ട് സെഡാന്റെ വില.

also read: ഫീച്ചറുകളുടെ ഖനിയുമായി ഒരു കോപാംക്ട് എസ് യു വി; എത്തുന്നു കിയ സിറോസ്

V, VX, ZX എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് അമേസ് വിപണിയിലെത്തിയിരിക്കുന്നത്. 1.2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹോണ്ട അമേസിന്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുമായി വരുന്ന എഞ്ചിന് 90 bhp കരുത്തിൽ പരമാവധി 110 Nm torque വരെ നൽകാം. 3 വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടിയും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News