കിടിലം ലുക്കിൽ പാസ്‌പോർട്ട് എസ്‌യുവി പുറത്തിറക്കി ഹോണ്ട

honda

പുതിയ നാലാം തലമുറ പാസ്‌പോർട്ട് എസ്‌യുവിയെ പുറത്തിറക്കി ഹോണ്ട. കൂടുതൽ അപ്-റൈറ്റായിട്ടുള്ള ഡിസൈനാണ് നൽകിയിരിക്കുന്നത്. ലളിതവും എന്നാൽ പരുക്കനുമായ എസ്‌യുവി ലുക്കിലാണ് പുതിയ ഹോണ്ട പാസ്പോർട്ടിന്റെ രൂപകൽപന.

ദീർഘചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പുകളുള്ള മുൻഭാഗം, ഫാക്സ് അലൂമിനിയത്തിൽ പണി കഴിപ്പിച്ചിരിക്കുന്നതിനാൽ പ്രീമിയം ടച്ചും ഇതിനു പുതിയ ലുക്ക് നൽകുന്നു. വീൽ ആർച്ചുകൾക്ക് ചുറ്റിനും പ്ലാസ്റ്റിക് ക്ലാഡിംഗ്, കോൺട്രാസ്റ്റിംഗ് ബ്ലാക്ക് ഡോർ ഹാൻഡിലുകൾ എന്നിവയും സൈഡ് പ്രൊഫൈൽ മനോഹരമാക്കുന്നു. പുതിയ മോഡലിന്റെ ഗ്രൗണ്ട് ക്ലിയറൻസ് നിലവിലുണ്ടായിരുന്ന മോഡലിനേക്കാൾ കൂടിയതാണെന്നും ഹോണ്ട പറയുന്നു.

also read: വില കുറവാണ്, മൈലേജാണെങ്കിൽ 30കി.മിൽ കൂടുതൽ; പക്ഷെ മാരുതി സുസുക്കിയുടെ ഈ കാർ വാങ്ങാനാളില്ല

18 ഇഞ്ച് അലോയ് വീലുകൾ 31 ഇഞ്ച് ടയറുകൾ എന്നിവയാണ് ഹോണ്ട പാസ്‌പോർട്ടിന് നൽകിയിരിക്കുന്നത് . പിൻവശത്തിൽ റാപ്പ്എറൗണ്ട് വിൻഡ്‌സ്‌ക്രീൻ, നമ്പർ പ്ലേറ്റ് ഹൗസിംഗിന് മുകളിൽ കറുത്ത കോൺട്രാസ്റ്റിംഗ് ട്രിം, ഫോക്‌സ് സിൽവർ സ്‌കിഡ് പ്ലേറ്റുള്ള ചങ്കി ബമ്പർ എന്നിവയാണ് ഇതിലെ പ്രധാന ആകർഷണമാണ്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറിലും മാറ്റങ്ങൾ നിരവധിയാണ്.5-സീറ്റർ പാസ്‌പോർട്ടിന്റെ ഡാഷ്‌ബോർഡ് കറുപ്പിലാണ്. അതേസമയം സീറ്റ് അപ്‌ഹോൾസ്റ്ററിക്കും ഡോർ പാഡുകൾക്കും വേരിയൻ്റിനെ ആശ്രയിച്ച് വ്യത്യസ്ത ഷേഡുകളും സ്റ്റിച്ചിംഗും ലഭിക്കും. ഡാഷ്‌ബോർഡിൽ മധ്യഭാഗത്ത് 12.4 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനാണ്. ഇതോടൊപ്പം 10.2 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, എന്നിവയാണ് മറ്റ് സവിശേഷതകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News