തകരാർ സ്വയം കണ്ടെത്തി മുന്നറിയിപ്പ് നൽകും; പുതിയ യൂണികോൺ അവതരിപ്പിച്ച് ഹോണ്ട

honda unicorn

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സ് ഇന്ത്യ പുതിയ യൂണികോണ്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ ഘടകങ്ങള്‍ നിരീക്ഷിച്ച് പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഉടമയെ അലര്‍ട്ട് ചെയ്യിക്കുന്ന ഓണ്‍ ബോര്‍ഡ് ഡയഗനോസ്റ്റിക്‌സ് രണ്ട് എന്ന സാങ്കേതികവിദ്യയാണ് പ്രധാന സവിശേഷത. 1,19,481 രൂപയാണ് ഡല്‍ഹി എക്സ്-ഷോറൂം വില വരുക.

പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, റേഡിയന്റ്, റെഡ് മെറ്റാലിക് എന്നിങ്ങനെ മൂന്ന് നിറങ്ങളിലായി ഓപ്ഷനുകളുള്ള ഒറ്റ വേരിയന്റിലാണ് പുതിയ യൂണികോണ്‍ വിപണിയിലെത്തുക. മുന്‍വശത്ത് ക്രോം അലങ്കാരങ്ങളോടു കൂടിയ പുതിയ ഓള്‍-എല്‍ഇഡി ഹെഡ്ലാമ്പും വന്നിട്ടുണ്ട്.

ALSO READ; ഇസുസുവിന് ഇന്ത്യയില്‍ അഭിമാനനേട്ടം; വാഹനപ്രേമികള്‍ ഇവിടെ കമോണ്‍!

ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍, ഇക്കോ ഇന്‍ഡിക്കേറ്റര്‍ തുടങ്ങി നിരവധി വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളാണ് പുതിയ യൂണിക്കോണിലുള്ളത്. യാത്രയ്ക്കിടയിലും സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നവിധം യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടും ഉണ്ട്.

162.71സിസി, സിംഗിള്‍-സിലിണ്ടര്‍, ഫ്യൂവല്‍-ഇഞ്ചക്റ്റഡ് എന്‍ജിനാണ് ഹോണ്ടയുടെ പുതിയ പടക്കുതിരക്ക് കരുത്തേകുന്നത്. ഇന്ത്യയിലെ പ്രീമിയം സഞ്ചാര വിഭാഗത്തില്‍ ഹോണ്ട യൂണികോണ്‍ എല്ലായ്പ്പോഴും മുന്‍നിരയിലാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പ്രസിഡന്റും സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സുസുമു ഒട്ടാനി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News