ഇലക്ട്രീക് ആക്ടീവ നിരത്തിലിറക്കാനുള്ള തയ്യാറെടുപ്പിൽ ഹോണ്ട. പെർഫോമൻസിലും വിലയിലും സാധാരണക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാറിയ ആക്ടീവയുടെ ഇലക്ട്രിക് മോഡലാണ് ഹോണ്ട പുറത്തിറക്കുന്നത്. 2025 ജനുവരി ആദ്യം നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ആയിരിക്കും ഹോണ്ട ആക്ടീവ ഇവി അവതരിപ്പിക്കുന്നത്.
മെയ്ക്ക് ഇൻ ഇന്ത്യയ്ക്ക് കീഴിൽ വരുന്ന കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറായ ആക്ടീവ ഇവി. കർണാടകയിലും ഗുജറാത്തിലുമുള്ള ആക്ടീവയുടെ നിർമാണ യൂണിറ്റുകളിലാണ് നിർമിക്കുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. 2025 പകുതിയോടെ ഇന്ത്യൻ നിരത്തുകളിൽ ആക്ടീവ ഇവി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read: ഇ-വിറ്റാര: ഇന്ത്യയിലെ തങ്ങളുടെ ആദ്യ ഇലക്ട്രിക് കാർ അവതരിപ്പിച്ച് മാരുതി
ഇന്ത്യയിൽ തന്നെ നിർമിക്കുന്നതിനാൽ ആക്ടീവ ഇവിയുടെ വില ഒരുലക്ഷത്തിൽ താഴെയയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് വാഹനത്തിന്റെ ഓൺ-റോഡ് ട്രയൽ അടുത്ത ആഴ്ചകളിൽ ആരംഭിച്ചേക്കും.
Also Read: എത്തുന്നു സ്കോഡയുടെ കൈലാക്; സുരക്ഷയിലും കേമനാണ് ഈ കോംപാക്ട് എസ്‌യുവി
ടിവിഎസ് iQube ന് സമാനമായ രീതിയിൽ രണ്ട് ബാറ്ററികളാകും ആക്ടീവ ഇവിയിൽ ഉണ്ടാവുക. ഒരൊറ്റ റീ ചാർജിൽ 100 മുതൽ 150 കിലോമീറ്റർ ദുരം വരെ റേഞ്ചും ലഭിക്കും. രണ്ട് ബാറ്ററികൾ ഉണ്ടായതിനാൽ ഉടമസ്ഥന് മാറ്റിസ്ഥാപിക്കാനും സാധിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here