90,000 ത്തിലേറെ കാറുകള്‍ തിരിച്ചുവിളിച്ച് ഹോണ്ട; സിറ്റിയും അമേസുമടക്കമുള്ള കാറുകളിൽ ഫ്യുവല്‍ പമ്പ് തകരാര്‍

Honda recalls cars

2017 ഓഗസ്റ്റിനും 2018 ജൂണിനും ഇടയില്‍ നിര്‍മിച്ച അമേസ്, സിറ്റി, ബ്രിയോ, ബിആര്‍-വി, ജാസ്, ഡബ്ല്യുആര്‍-വി എന്നീ വാഹനങ്ങൾ തിരിച്ചുവിളിച്ച് ഹോണ്ട. 92,672 യൂണിറ്റുകളാണ് ഫ്യുവല്‍ പമ്പ് തകരാറിനെ തുടര്‍ന്നാണ് ഹോണ്ട തിരിച്ചുവിളിക്കുന്നത്. നേരത്തേ 2019-നും 2020-നും ഇടയില്‍ നിര്‍മിച്ച 78,000 കാറുകളും ഫ്യുവല്‍ പമ്പ് തകരാറിനെ തുടര്‍ന്ന് ഹോണ്ട തിരിച്ചുവിളിച്ചിരുന്നു. ഫ്യുവല്‍ പമ്പ് സ്‌പെയര്‍ പാര്‍ട്ടായി മാറിയ 2204 യൂണിറ്റ് വാഹനങ്ങള്‍ കൂടി തിരിച്ചുവിളിച്ചതിൽ ഉൾപ്പെടും.

ഈ വാഹനങ്ങളില്‍ തകരാറിലായ ഇംപെല്ലറുള്ള ഫ്യുവല്‍ പമ്പുകളാണുള്ളത്. വാഹനം പെട്ടെന്ന് ഓഫാകാനും പിന്നീട് സ്റ്റാര്‍ട്ടാകാതിരിക്കാനും സാധ്യതയുണ്ടെന്ന് ഹോണ്ട പറയുന്നു. അമേസിന്റെ 18,851 യൂണിറ്റുകള്‍, ബ്രിയോയുടെ 3,317 യൂണിറ്റുകള്‍, ബിആര്‍-വിയുടെ 4,386 യൂണിറ്റുകള്‍, സിറ്റിയുടെ 32,872 യൂണിറ്റുകള്‍, ജാസിന്റെ 16,744 യൂണിറ്റുകള്‍, ഡബ്ല്യുആര്‍-വിയുടെ 14,298 യൂണിറ്റുകള്‍ എന്നിവയാണ് ഹോണ്ട തിരിച്ചുവിളിക്കുന്നത്.

Also Read: കുടുംബവുമൊത്ത് ഒരു യാത്രക്കായി കാർ വാങ്ങാൻ ആ​ഗ്രഹിക്കുന്നുണ്ടോ ?, വരുന്നു പുതിയ രണ്ട് എംപിവികൾ

നവംബര്‍ അഞ്ചു മുതലാണ് ഘട്ടം ഘട്ടമായി വാഹനങ്ങൾ തിരിച്ചുവിളിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഹോണ്ട കാര്‍സ് ഇന്ത്യയുടെ വെബ്‌സൈറ്റ് സന്ദർശിച്ച് വാഹനം തിരിച്ചുവിളിക്കുന്ന പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാധിക്കും. ഫ്യുവല്‍ പമ്പ് സൗജന്യമായി മാറ്റിക്കൊടുക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

2017 ജൂണിനും 2023 ഒക്ടോബറിനും ഇടയില്‍ ഹോണ്ടയുടെ അംഗീകൃത ഔട്ട്ലെറ്റുകളില്‍ നിന്ന് ഫ്യുവല്‍ പമ്പുകള്‍ വാങ്ങിയവരുടെ വാഹനങ്ങള്‍ പരിശോധിക്കാന്‍ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News