ഹോണ്ടയുടെ വില്‍പ്പനയെ എലിവേറ്റ് ചെയ്യാനെത്തിയ വാഹനമാണ് എലിവേറ്റ് എസ്.യു.വി. ആദ്യ എസ്.യു.വിയായ എലിവേറ്റിനെ ഉപയോക്താക്കള്‍ ഏറ്റെടുത്തതോടെ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ 20,000 യൂണിറ്റിന്റെ വില്‍പ്പന പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി ഹോണ്ട കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ALSO READ: കേരളത്തിൽ കൺസ്യൂമർഫെഡ് ക്രിസ്‌മസ്, പുതുവത്സര ചന്തകൾ തുറക്കും
കഴിഞ്ഞ സെപ്റ്റംബറിലാണ് എലിവേറ്റ് എസ്.യു.വി വിപണിയിലേക്കെത്തിച്ചത്. എന്നാല്‍ മൂന്ന് മാസത്തിനുള്ളിൽ ഹോണ്ട കാര്‍ ഇന്ത്യയുടെ മൊത്തവില്‍പ്പനയുടെ 50 ശതമാനം എലിവേറ്റിന്റേതായി മാറി. എലിവേറ്റിന്റെ വരവോടെ ഹോണ്ടയുടെ മൊത്തവില്‍പ്പനയില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്.11 ശതമാനത്തിന്റെ കുതിപ്പാണ് ഉണ്ടായത്.
ALSO READ: ഐപിഎല്‍ ലേലം; വിലകൂടിയ താരമായി കമ്മിന്‍സ്, ഹെഡ്ഡും സണ്‍റൈസേഴ്സിലേക്ക്
നിരവധി പ്രത്യേകതകളോടെയാണ് എലിവേറ്റ് എസ്.യു.വിയുടെ വരവ്. മെക്കാനിക്കല്‍ ഫീച്ചറുകളും ഹോണ്ട സിറ്റിയുടെ റെഗുലര്‍ പതിപ്പുമൊക്കെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 1.5 ലിറ്റര്‍ എന്‍ജിന്‍ 121 ബി.എച്ച്.പി. പവറും 145 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, സി.വി.ടി. ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്സുകള്‍ ഈ മോഡലില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നുണ്ട്. മറ്റ് അടിസ്ഥാന സുരക്ഷ ഫീച്ചറുകളും ഇതില്‍ ഉറപ്പാക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here