‘എന്റെ ശരീരത്തില്‍ ഞാന്‍ പ്രൗഡാണ്, സൂപ്പര്‍ പ്രൗഡ്’, എനിക്കുള്ളതെല്ലാം എന്റേത്: വിമർശകർക്ക് ഹണി റോസിന്റെ അളന്നു മുറിച്ച മറുപടി

ബോഡിഷെയ്‌മിങ് ഏറ്റവുമധികം നേരിടേണ്ടി വന്ന നടിമാരിൽ ഒരാളാണ് ഹണിറോസ്. സമൂഹ മാധ്യമങ്ങളിലും മറ്റും താരത്തിന് നിരവധി മോശം കമന്റുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ എല്ലാ വിമർശനങ്ങളെയും മറികടന്ന് സിനിമയിൽ തന്റേതായ ഒരിടം ഹണി റോസ് ഇപ്പോൾ കണ്ടെത്തിക്കഴിഞ്ഞു. മാതൃഭൂമിയുടെ ‘ക’ ഫെസ്റ്റിവലിൽ വന്നപ്പോൾ താൻ നേരിട്ട ദുരനുഭവങ്ങൾ കുറിച്ചും അതിനോടുള്ള തന്റെ നിലപാടുകളെ കുറിച്ചും ഹണി റോസ് സംസാരിച്ചു. വിമർശകർക്കുള്ള കൃത്യമായ ഒരു മറുപടി തന്നെയായിരുന്നു ഹണി റോസിന്റേത്.

ഹണി റോസ് പറഞ്ഞത്

ALSO READ: രോഹിത്തിന്‍റെ ഭാര്യയുടെ കമന്‍റ് ഹാര്‍ദ്ദിക് പാണ്ഡ്യക്കുള്ള മുന്നറിയിപ്പ്; ടീമിനകത്ത് എന്തൊക്കെയോ ചീയുന്നുണ്ടെന്ന് ആകാശ് ചോപ്ര

ബോഡി ഷെയ്​മിങ് മോശം ചിന്താഗതിയാണ്. മാറേണ്ടതാണ്. അത് പല വേര്‍ഷനായി ഞാന്‍ അനുഭവിച്ചതാണ്. ഇപ്പോഴത് കണ്ടില്ല, കേട്ടില്ല എന്നു വിചാരിച്ച് മാറിനില്‍ക്കാനും കഴിയുന്നു. എന്റെ ശരീരത്തില്‍ ഞാന്‍ പ്രൗഡാണ്. സൂപ്പര്‍ പ്രൗഡാണ്. എനിക്കുള്ളതെല്ലാം എന്റെതാണ്. അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.

ALSO READ: ഷവോമിയിൽ നിന്ന് 36,000 രൂപ നഷ്ടപരിഹാരം വാങ്ങി 20 കാരൻ; കാരണമിത്

ഉദ്ഘാടനവേദികളില്‍ പോവുന്നതും ജനങ്ങളുമായി നേരിട്ട് ഇടപഴകി അവരുടെ സ്നേഹം തിരിച്ചറിയുന്നതും ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്. ആരുടെയടുത്തു നിന്നും ഒരു മോശം അനുഭവവും ഇതുവരെ ഉണ്ടായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ആണ് ഹേറ്റ് കാമ്പയിന്‍ പോലുള്ള നെഗറ്റീവ് സമീപനങ്ങള്‍ കാണുന്നത്. ഫോണിന്റെ കൊച്ചുലോകത്ത് മുഖം മൂടിയിട്ട് ചെയ്യുന്നല്ലേ. അവിടെയും പോസിറ്റാവായ അനുഭവങ്ങള്‍ ഏറെയുള്ളതുകൊണ്ട് ഇത്തരം പ്രവണതയെ അവഗണിക്കാനും സാധിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News