രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് നല്‍കിയ പരാതി; പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

honey-rose-rahul-easwar

രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് നല്‍കിയ പരാതിയിൽ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. രാഹുലിനെതിരെ കേസെടുക്കണമോ എന്നതില്‍ കാര്യത്തില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും ഇതുവരെ രാഹുല്‍ പ്രതിയല്ലെന്നും പൊലീസ് റിപ്പോർട്ട് നൽകി.

Read Also: അതിജീവിതകളെ നിരന്തരം അധിക്ഷേപിക്കുന്നു; രാഹുല്‍ ഈശ്വറിനെതിരെ യുവജന കമ്മീഷൻ കേസെടുത്തു

നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും. മുന്‍കൂര്‍ ജാമ്യ അപേക്ഷയുമായി രാഹുല്‍ ഈശ്വര്‍ സമീപിച്ച ഘട്ടത്തിലാണ് ഹൈക്കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയത്.

Read Also: പെരുമ്പാവൂരില്‍ നിയന്ത്രണം വിട്ട മിനി വാന്‍ ബൈക്കുമായി കൂട്ടിയിടിച്ചു; ഒരാൾക്ക് പരുക്ക്

അതിനിടെ, അധിക്ഷേപ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ യുവജന കമ്മീഷന്‍ കേസെടുത്തു. സംസ്ഥാന പൊലിസ് മേധാവിയോട് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അതിജീവിതകളെ രാഹുല്‍ ഈശ്വര്‍ നിരന്തരം അധിക്ഷേപിക്കുന്നതായി യുവജന കമ്മീഷന്‍ അധ്യക്ഷന്‍ എം ഷാജര്‍, ദിശ എന്ന സംഘടനയുടെ പരാതിയിലാണ് കേസ് എടുത്തത്.

Key words: Honey Rose, Rahul easwar, kerala police, high court of kerala

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News