ദുബായിലെ ആദ്യ ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടി ഹണി റോസ്

ദുബായിലെ ആദ്യ ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടി ഹണി റോസ്. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി ഇ ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും താരം യു എ ഇ യുടെ പത്ത് വര്‍ഷ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.

READ ALSO:അടിയോടടി:ഹൈദരാബാദിൽ ലങ്കൻ സെഞ്ചുറി ഷോ ! പാകിസ്ഥാന് വൻ വിജയലക്ഷ്യം

നേരത്തെ പാസ്സ്‌പോര്‍ട്ടില്‍ പതിച്ചു നല്‍കിയിരുന്ന വിസ പതിപ്പ് പൂര്‍ണമായും നിര്‍ത്തലാക്കിയിരുന്നു. പുതിയ ഡിജിറ്റല്‍ ബിസിനസ് വാലെറ്റില്‍ ഗോള്‍ഡന്‍ വിസക്ക് പുറമെ വ്യക്തികളുടെ എമിറേറ്റ്‌സ് ഐ.ഡി, താമസ വിസ, പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ രേഖകള്‍ എല്ലാം ഒറ്റ ബിസിനസ് വാലെറ്റില്‍ ലഭ്യമാകുമെന്നുള്ളതാണ് പ്രത്യേകത. നേരത്തെ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ചലച്ചിത്ര താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി എച്ഛ് ഡിജിറ്റല്‍ മുഖേനയായിരുന്നു.

READ ALSO:അച്ഛന്‍ സുഖമായിരിക്കുന്നു; അമര്‍ത്യ സെന്നിന്റെ മരണവാര്‍ത്ത നിഷേധിച്ച് മകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News