അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അപമാനിച്ചവര്‍ക്കെതിരെ ഉറച്ച നിലപാടുകളുമായി പോരാടുന്ന നടി ഹണി റോസിനെയാണ് മലയാളി സമൂഹം കാണുന്നത്. ബോബി ചെമ്മണ്ണൂരിനും രാഹുല്‍ഈശ്വറിനുമെതിരായ പരാതികില്‍ ഹണി റോസ് ഉറച്ചുനിന്നതോടെ കടുത്ത നടപടികളുമായി പൊലീസ് രംഗത്തെത്തി. കൂടാതെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയും ഹണി റോസ് നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. ശ്രദ്ധേയ വേഷങ്ങളിലൂടെ ഇതിനകം പ്രേക്ഷകരുടെ മനംകവര്‍ന്ന നടിയാണ് ഹണി റോസ്.
Also Read : ‘ഞാന്‍ ചെയ്തതില്‍ എനിക്ക് മുഖത്തിട്ടൊന്ന് പൊട്ടിക്കാന്‍ തോന്നിയത് ക്യാരക്ടറിനെ കണ്ടപ്പോഴാണ്’: ആസിഫ് അലി
വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമാ നടിയാകാന്‍ കൊതിച്ചയാളാണ് ഹണി റോസ്. സംവിധായകന്‍ വിനയന്‍ കൈരളി ടിവിയിലെ ജെബി ജംങ്ഷന്‍ പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. തൊടുപുഴ, മൂലമറ്റം ഭാഗങ്ങളില്‍ പൃഥ്വിരാജിനെ നായകനാക്കി മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രം ഷൂട്ട് ചെയ്യുമ്പോള്‍ ഏഴാംക്ലാസുകാരിയായ ഹണി റോസ് മാതാപിതാക്കള്‍ക്കൊപ്പം അവസരം ചോദിച്ച് തന്നെ വന്ന് കണ്ടിരുന്നുവെന്ന് വിനയന്‍ പറയുന്നു. എന്നാല്‍ പ്ലസ് ടു കഴിഞ്ഞ് സിനിമയിലേക്ക് വരുന്നതാണ് നല്ലതെന്ന് പറഞ്ഞ് താന്‍ അവരെ തിരിച്ചയച്ചെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ വീണ്ടും ഹണി റോസും മാതാപിതാക്കളും വിനയനെ ചെന്നുകണ്ടു. ഇതോടെയാണ്, ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലെ രണ്ടു നായികമാരില്‍ ഒരാളായി ഹണി റോസിനെ തെരഞ്ഞെടുത്തതെന്നും വിനയന്‍ വ്യക്തമാക്കുന്നു.
വളരെ ചെറിയ പ്രായത്തില്‍തന്നെ ബന്ധുക്കളും മറ്റും താന്‍ സിനിമയിലെത്തണമെന്ന് പറഞ്ഞിരുന്നതായി ഹണി റോസ് പറയുന്നു. അന്നുമുതല്‍ സിനിമാ മോഹം ഉള്ളിലുണ്ടായിരുന്നു. നായികയായി തന്നെ സിനിമയിലേക്ക് വരാനാണ് താന്‍ ആഗ്രഹിച്ചതെന്നും ഹണി റോസ് പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here