തന്നെ സംബന്ധിച്ച് നല്ലൊരു കഥാപാത്രം ചെയ്യുക എന്നതായിരുന്നു ആ സിനിമക്ക് പിന്നിൽ: നടി ഹണി റോസ്

തന്നെ സംബന്ധിച്ച് നല്ലൊരു കഥാപാത്രം ചെയ്യുക എന്നതായിരുന്നു ട്രിവാൻഡം ലോഡ്ജിൽ അഭിനയിച്ചതിന് പിന്നിലെന്ന് നടി ഹണി റോസ്. ആ സിനിമ ചെയ്യുമ്പോൾ കഥാപാത്രം നന്നായി ചെയ്യുക , ഡയലോഗ് നന്നായി പറയുക എന്നതായിലായിരുന്നു താൻ ശ്രദ്ധിച്ചത് എന്നതാണ് ഹണി റോസ് പറഞ്ഞത്. മേക്കപ്പ് ഒന്നുമില്ലാതെയായിരുന്നു ആ ചിത്രത്തിൽ താൻ അഭിനയിച്ചത് എന്നും ഹണി റോസ് പറഞ്ഞു. മുടി ചുരുട്ടുക മാത്രമാണ് അതിൽ ചെയ്തതെന്നും ഹണി റോസ് വ്യക്തമാക്കി . ആ സിനിമക്ക് ശേഷം നിരവധി സിനിമകൾ ലഭിച്ചു എന്നും താരം വെളിപ്പെടുത്തി. കൈരളി ടി വി യിലെ ജെ ബി ജംഗ്ക്ഷനിൽ സംസാരിക്കുകയായിരുന്നു താരം. ട്രിവാൻഡം ലോഡ്ജിലെ സിനിമയെ കുറിച്ചുള്ള നിരൂപണവും വ്യാഖ്യാനവുമൊക്കെ വന്നപ്പോൾ എന്താണ് ഹണിക്ക് തോന്നിയത് എന്ന ചോദ്യത്തിനാണ് ഹണിയുടെ ഈ മറുപടി.

also read :ഏഴാം ക്ലാസില്‍ തന്നെ സിനിമാ നടിയാകാന്‍ കൊതിച്ച ഹണി റോസ് !

ശ്രദ്ധേയ വേഷങ്ങളിലൂടെ ഇതിനകം പ്രേക്ഷകരുടെ മനംകവര്‍ന്ന നടിയാണ് ഹണി റോസ്. അതേസമയം സോഷ്യല്‍ മീഡിയയിലൂടെയും മറ്റും തന്നെ അപമാനിച്ചവര്‍ക്കെതിരെ ഉറച്ച നിലപാടായിരുന്നു ഹണി റോസ് എടുത്തത്. ബോബി ചെമ്മണ്ണൂരിനും രാഹുല്‍ ഈശ്വറിനുമെതിരായ പരാതിയില്‍ ഹണി റോസ് ഉറച്ചുനിന്നതോടെ കടുത്ത നടപടികളുമായി പൊലീസ് രംഗത്തെത്തി. കൂടാതെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയും ഹണി റോസ് നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News