എന്നെയും ലാലേട്ടനെയും കുറിച്ച് ആളുകൾ പുറത്തുവിടുന്ന പോസ്റ്റുകൾക്കായി ഉപയോഗിക്കുന്ന ചിത്രങ്ങൾ കണ്ടാൽ അത് മനസിലാകും: ഹണി റോസ്

സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം അശ്ലീല കമന്റുകളും മോശം പരാമർശങ്ങളും ഏറ്റുവാങ്ങേണ്ടിവന്ന താരമാണ് ഹണി റോസ്, നടിയുടെ ശരീരത്തെക്കുറിച്ചും മറ്റും കണ്ടാലറയ്ക്കുന്ന തരത്തിലുള്ള കമന്റുകളാണ് പലപ്പോഴും വരാറുള്ളത്. ഇപ്പോഴിതാ ഇത്തരത്തിലുള്ള സൈബർ ബുള്ളിയിങ്ങിനെതിരെ സംസാരിക്കുകയാണ് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി.

ALSO READ: മണിപ്പൂർ മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി

താൻ ഒരു ഫോട്ടോ ഇട്ടുകഴിഞ്ഞാൽ അതിന് കീഴിൽ വരുന്ന കമന്റുകൾ കാണണമെന്ന് ഹണി റോസ് പറയുന്നു. എല്ലാവരും അല്ല, ചില ആളുകൾ മാത്രമാണ് മോശമായി കമന്റിടുന്നതെന്നും, സോഷ്യൽ മീഡിയ മനോഹരമായി ഉപയോഗിക്കുന്ന ആളുകളും ഉണ്ടെന്നും ഹണി റോസ് അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

ALSO READ: ചന്ദ്രബോസ് വധക്കേസ്; വെറും അപകടമെന്ന് നിഷാമിന്റെ അഭിഭാഷകന്‍; ഭയാനകമായ കേസെന്ന് സുപ്രീംകോടതി

ഹണി റോസിന്റെ വാക്കുകൾ

ഞാൻ പറഞ്ഞു എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന കമന്റുകൾ എന്തായാലും നല്ല ഉദ്ദേശ്യത്തോടെ തയ്യാറാക്കിയതല്ല. എന്നെയും ലാലേട്ടനെയും കുറിച്ച് ആളുകൾ പുറത്തുവിടുന്ന സോഷ്യൽമീഡിയ പോസ്റ്റുകൾക്കായി ഉപയോഗിക്കുന്ന ചിത്രങ്ങളൊക്കെ കണ്ടാൽ അത് മനസിലാകും. എനിക്കൊരു കൈത്താങ്ങായി ലാലേട്ടൻ നാളുകളായിട്ട് എന്റെയൊപ്പം ഉണ്ടെന്ന് അർത്ഥമാക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ആ പോസ്റ്റുകളിൽ ഉള്ളത്. അങ്ങനെയല്ല, അതൊരിക്കലും ശരിയായിട്ടുള്ള കാര്യമല്ല. അത്തരത്തിലുള്ള ഒരു പ്രസ്താവന എന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല.

ALSO READ: ഓണ്‍ലൈനായി വിസയിലെ വ്യക്തിഗത വിവരങ്ങള്‍ മാറ്റാം; അറിയിപ്പുമായി യു എ ഇ അധികൃതർ

കുറെ പോസ്റ്റുകൾ എല്ലായിടത്തും വരുമ്പോൾ ആളുകൾ വിശ്വസിക്കാൻ തുടങ്ങി. കാര്യങ്ങൾ അങ്ങനെയല്ല എന്ന് മറ്റുള്ളവരെ അറിയിക്കണമെങ്കിൽ ഒരു പരാതി എന്ന നിലയിൽ നമ്മൾ മുന്നോട്ട് പോകണം. ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ എനിക്ക് മാനസികമായി ബുദ്ധിമുട്ടാകാൻ തുടങ്ങി. പലരും അത്തരം പോസ്റ്റുകൾ ഒക്കെ എനിക്ക് അയച്ചുതന്നു. അതേപോലെ അദ്ദേഹത്തിനും അയക്കുന്നുണ്ടാകും. എന്താ കുട്ടി ഇങ്ങനെ എന്നൊക്കെ അദ്ദേഹത്തിനും തോന്നില്ലേ?

ALSO READ: എ കെ ശശി ഭാരതീയ ദളിത് കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍

ഒരിക്കൽ ഇങ്ങനെ ഒരു പോസ്റ്റ് ഞാൻ അദ്ദേഹത്തിന് സ്ക്രീൻഷോട്ട് അയച്ചുകൊടുത്തു. അതൊക്കെ വിട്ടുകള എന്നാണ് അദ്ദേഹം പറഞ്ഞത്. കാരണം ഇതുപോലെ എത്രയെണ്ണമാണ് ഒരു ദിവസം അവർ കാണുന്നത്. അതുകൊണ്ട് അതൊക്കെ വിട്ടേക്കൂ എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്.

ALSO READ: കൊവിഡ് ആയത് കൊണ്ട് ആരും വന്നില്ല ‘പാർട്ടിയിലെ ചേട്ടന്മാരും ഞാനും കൂടിയാണ് അച്ഛന്റെ ബോഡി എടുത്തത്’, ഞാനാണ് ദഹിപ്പിച്ചത്: നിഖില വിമൽ

ഞാൻ ഒരു ഫോട്ടോ ഇട്ടുകഴിഞ്ഞാൽ അതിന് കീഴിൽ വരുന്ന കമന്റുകൾ കാണണം. എല്ലാവരും അല്ല, ചില ആളുകൾ മാത്രമാണ് മോശമായി കമന്റിടുന്നത്. സോഷ്യൽ മീഡിയ മനോഹരമായി ഉപയോഗിക്കുന്ന ആളുകളും ഉണ്ട്, ചില പോസ്റ്റുകൾ കണ്ടാൽ തന്നെ പോസിറ്റിവ് ആയി തോന്നും. പക്ഷെ ചില ആളുകൾ വന്നിട്ട് നമ്മളെ വിമർശിക്കും കളിയാക്കും. എന്തുകൊണ്ടാണ് ആളുകൾ അങ്ങനെ പറയുന്നതെന്ന് എനിക്കറിയില്ല,’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News