‘ഒരു ഫോട്ടോഷൂട്ട് പോലും മര്യാദക്ക് ചെയ്യാത്ത ആളായിരുന്നു’, ഇപ്പോള്‍ തിരിച്ചറിയുന്നു അതൊരു മാര്‍ക്കറ്റിങ് രീതിയാണ്: ഹണി റോസ്

ഉദ്‌ഘാടന വേദികളിൽ സജീവമാകുന്ന ഹണി റോസിനെക്കുറിച്ച്‌ ധാരാളം ഗോസിപ്പുകൾ പലരും പല തരത്തിൽ പറയാറുണ്ട്. ഇപ്പോഴിതാ ആ വിമർശനങ്ങൾക്കെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. ആള്‍ക്കൂട്ടത്തിന്റെ വൈബ് തിരിച്ചറിഞ്ഞാല്‍ മാത്രമേ ഉദ്‌ഘാടനങ്ങൾക്ക് പോകാൻ കഴിയൂ എന്ന് ഹണി റോസ് പറഞ്ഞു. ഒരു ഫോട്ടോഷൂട്ട് പോലും മര്യാദയ്ക്കു ചെയ്യാത്ത ആളായിരുന്നു താനെന്നും ഇപ്പോള്‍ അതൊരു മാര്‍ക്കറ്റിങ് രീതിയാണെന്നു തിരിച്ചറിഞ്ഞു ചെയ്യാറുണ്ടെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹണി റോസ് പറഞ്ഞു.

ALSO READ: വിവാഹ വാർത്തയിൽ പ്രതികരിച്ച് നടൻ വിശാൽ

ഹണി റോസ് പറഞ്ഞത്

എത്ര പ്രാര്‍ത്ഥനയോടും സ്വപ്നത്തോടുമാണ് ഓരോരുത്തര്‍ സംരംഭങ്ങള്‍ തുടങ്ങുന്നത്. അത് ഉദ്ഘാടനം ചെയ്യാന്‍ എന്നെ തീരുമാനിക്കുന്നതും വിളിക്കുന്നതും ഒരുപാടു സന്തോഷമുള്ള കാര്യമാണ്. ഭാഗ്യം എന്നു തന്നെ പറയാം. കരിയറിന്റെ തുടക്കം മുതല്‍ക്കേ ഉദ്ഘാടനങ്ങള്‍ ലഭിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയിലൂടെ ഇപ്പോഴാണ് അതെല്ലാവരും ആഘോഷിക്കുന്നതെന്നു മാത്രം.

ALSO READ: ആകാശത്ത് വർണ വിസ്മയം തീർത്ത് പെഴ്‌സീഡ്‌സ് ഉല്‍ക്കമഴ; ഇന്ത്യക്കാർക്കും കാണാം

അഭിനയിച്ച സിനിമകള്‍ വിജയിക്കുമ്പോള്‍ ഉദ്ഘാടനങ്ങളുടെ എണ്ണം കൂടുന്നതായിരുന്നു പതിവ്. ഇപ്പോള്‍ വരുന്ന ഉദ്ഘാടനങ്ങള്‍ക്കു സിനിമയുമായി ബന്ധമില്ല. പണ്ട് ഇത്തരം ചടങ്ങുകള്‍ക്കു പോകുമ്പോള്‍ ഫോട്ടോയും വിഡിയോയുമൊന്നും എടുത്തിരുന്നില്ല. ഒരു ഫോട്ടോഷൂട്ട് പോലും മര്യാദയ്ക്കു ചെയ്യാത്ത ആളായിരുന്നു ഞാന്‍. ഇപ്പോള്‍ അതൊരു മാര്‍ക്കറ്റിങ് രീതിയാണെന്നു തിരിച്ചറിഞ്ഞു ചെയ്യാറുണ്ട്.

ALSO READ: തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ ശുപാർശ ചെയ്യാനുള്ള സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസ് പുറത്ത്: ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു

നടി എന്ന നിലയില്‍ ഈ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോള്‍ അങ്ങനെയൊക്കെ ചെയ്‌തേ പറ്റൂ. അതിന്റെ ഗുണം എത്രത്തോളമുണ്ടെന്നു തിരിച്ചറിയാനും പറ്റുന്നുണ്ട്. ഓരോ ഉദ്ഘാടനവും വളരെ ആസ്വദിച്ചാണു ഞാന്‍ ചെയ്യുന്നത്. ആള്‍ക്കൂട്ടത്തിന്റെ വൈബ് തിരിച്ചറിഞ്ഞാല്‍ മാത്രമേ അതിനു പറ്റൂ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News