നടി ഹണി റോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസ് അന്വേഷണം എസിപിയുടെ മേൽനോട്ടത്തിൽ നടക്കും.കൊച്ചി ഡിസിപി അശ്വതി ജിജിയാണ് ഇക്കാര്യം അറിയിച്ചത്.
മോശം കമന്റിട്ട ആളുകളിൽ ഒരാൾ മാത്രമാണ് എറണാകുളത്ത് ഉള്ളതെന്നുംബാക്കിയുള്ളവർ ഇതര ജില്ലക്കാരാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. കമൻ്റിട്ടവരിൽ വ്യാജ അക്കൗണ്ടുകളും ഉണ്ടെന്നും ഇക്കാര്യത്തിൽഫെയ്സ്ബുക്കിനോട് വിവരങ്ങൾ തേടിയിട്ടുണ്ടെന്നും കൊച്ചി ഡിസിപി പറഞ്ഞു.ബോബി ചെമ്മണ്ണൂരിനെതിരെ ലഭിച്ച പരാതിയിൽ ഹണിയുടെ വിശദമായ മൊഴിയെടുക്കുമെന്നും അവർ വ്യക്തമാക്കി.
ALSO READ; കണ്ണൂരിൽ ബസ്സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം
അതേസമയം ലൈംഗികമായി അധിക്ഷേപിച്ചെന്ന ഹണി റോസിന്റെ പരാതിയില്‍ ഇന്നലെ ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ഐ ടി ആക്റ്റും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.
കൂട്ടാളികൾക്കെതിരെയും പരാതി നൽകുമെന്നും ഇന്ത്യൻ നിയമവ്യവസ്ഥയിൽ വിശ്വസിക്കുന്നതായും ഹണി റോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞിരുന്നു.അസഭ്യ അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി നടി ഹണി റോസ് ഇന്നലെ രംഗത്തെത്തിയിരുന്നു.
ENGLISH NEWS SUMMARY: The investigation of the case based on the complaint of actress Honey Rose will be conducted under the supervision of ACP says Kochi DCP.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here