ഹണിട്രാപ്പ് ; അക്ഷയ നൽകിയ പാനീയം കുടിച്ചു, യുട്യൂബർ കണ്ണുതുറന്നപ്പോൾ സമീപത്ത് മറ്റൊരു സ്ത്രീ

മലപ്പുറത്ത് മഞ്ചേരി സ്വദേശിയായ ഫാമിലി കൗൺസിലറെ ലോഡ്ജിൽ വിളിച്ചു വരുത്തി പണവും കാറും തട്ടിയെടുത്ത കേസിൽ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വട്ടപ്പാറ സ്വദേശി അഭിലാഷ് (28), കൊല്ലം സ്വദേശി അൽ അമീൻ (23), ഇടുക്കി സ്വദേശി പി. ആതിര (28), അടിമാലി സ്വദേശി കെ.കെ. അക്ഷയ (21) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. സംഭവം ബുധനാഴ്ച ഉച്ചയോടെയാണ്.

Also read:വാപ്പച്ചിക്ക് രക്തം നൽകാൻ വന്നവർ മതമോ രാഷ്ട്രീയമോ നോക്കിയില്ല, അങ്ങനെയുള്ള നല്ല ആളുകളും നമുക്ക് ചുറ്റുമുണ്ടെന്ന് ഷെയ്ൻ നിഗം

യുട്യൂബർ കൂടിയായ കൗൺസലറുടെ വിഡിയോയിൽ നിന്ന് ഫോൺ നമ്പർ ശേഖരിച്ച് അക്ഷയ ഇയാളുമായി സൗഹൃദം സ്ഥാപിച്ചു. തുറന്ന് അസുഖബാധിതനായ സഹോദരന് കൗൺസിലിങ് നൽകണമെന്നാവശ്യപ്പെട്ടാണ് കൗൺസിലറെ ലോഡ്ജ് മുറിയിൽ വിളിച്ചുവരുത്തിയത്. അഭിലാഷ് വാടകയ്ക്കെടുത്ത കൂത്താട്ടുകുളത്തെ ലോഡ്ജ് മുറിയിൽ കൗൺസിലറെ വിളിച്ചുവരുത്തിയത്. അക്ഷയ നൽകിയ പാനീയം കുടിച്ച കൗൺസലർ ബോധരഹിതനായി. പിന്നീട് കണ്ണ് തുറക്കുമ്പോൾ മുറിയിൽ തനിക്ക് സമീപം മറ്റൊരു യുവതിയെയാണ് കണ്ടതെന്ന് കൗൺസലർ പൊലീസിന് മൊഴി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News