ഗോവയിലേക്ക് എന്ന് പറഞ്ഞ് അയോധ്യയിലേക്ക് ഹണിമൂണിന് കൊണ്ടുപോയി; വിവാഹമോചനത്തിനായി ഭാര്യ

അയോധ്യയിലേക്കും വാരാണസിയിലേക്കും ഹണിമൂണിന് കൊണ്ടുപോയ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഗോവയിലേക്ക് കൊണ്ടുപോകാമെന്ന പേരിലാണ് ഭർത്താവ് അയോധ്യയിലേക്കും വാരാണസിയിലേക്കും കൊണ്ടുപോയതെന്നാണ് യുവതി പറയുന്നത്.യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമാണ് യുവതി ഭോപ്പാല്‍ കുടുംബകോടതിയില്‍ വിവാഹമോചന കേസ് ഫയല്‍ ചെയ്തത്.

ALSO READ: ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം; ദുബായ് മുന്നിൽ

ഹണിമൂണ്‍ യാത്ര ഇന്ത്യയ്ക്കുള്ളില്‍ മതിയെന്ന് ഭര്‍ത്താവ് വാശിപിടിക്കുകയായിരുന്നു എന്നും യുവതി പറയുന്നു. താനും ഭര്‍ത്താവും ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്, അതുകൊണ്ടു വിദേശത്തേക്കാണെങ്കില്‍ പോലും യാത്ര ചെയ്യുന്നതിന് പണം തടസമല്ലെന്നും യുവതി പരാതിയില്‍ പറയുന്നു. ഭാര്യയെ അറിയിക്കാതെ തന്നെ അയോധ്യയിലേക്കും വാരണാസിയിലേക്കും വിമാനടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു ഇയാൾ.

വിവാഹ മോചന പരാതിയില്‍ പറയുന്നത് പ്രകാരം, മാതാപിതാക്കളെ വിട്ട് ദൂരേക്ക് മാറിനില്‍ക്കാനാവില്ല എന്ന കാരണത്താല്‍ വിദേശത്തേക്ക് പോകാന്‍ കഴിയില്ല എന്നും പകരം ഗോവയിലേക്കോ ദക്ഷിണേന്ത്യയിലെ ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രത്തിലേക്കോ യാത്ര പോകാമെന്നും ഭര്‍ത്താവ് പറയുകയായിരുന്നു.

യാത്രയുടെ തലേദിവസമാണ് ഭര്‍ത്താവ് ഇതേപ്പറ്റി ഭാര്യയെ അറിയിച്ചത്. പുതിയ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് അയോധ്യ സന്ദര്‍ശിക്കണം എന്നത് അമ്മയുടെ ആഗ്രഹമായിരുന്നുവെന്നും അതുകൊണ്ട് അയോധ്യയിലേക്കാണ് ഹണിമൂണിനായി പോകുന്നതെന്നും ഇയാള്‍ ഭാര്യയെ അറിയിക്കുകയായിരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കണ്ട എന്നതിനാൽ യുവതി ഭര്‍ത്താവിനൊപ്പം യാത്ര പോകാന്‍ സമ്മതിക്കുകയായിരുന്നു
തിരികെ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഉടന്‍ യുവതി വിവാഹമോചനത്തിനായുള്ള നിയമനടപടികളിലേക്ക് മാറുകയായിരുന്നു.

ALSO READ: സാംസങ്ങ് ​ഗാലക്സി എസ് 24 അൾട്രാ സീരീസുകൾ ജനുവരി 31 മുതൽ വിപണിയിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News