59 കാരനിൽ നിന്ന് പണം തട്ടി ഹണിട്രാപ്പ് സംഘം, കെണിയൊരുക്കി പ്രതികളെ വീഴ്ത്തി പൊലീസ്

കാസർകോടുകാരനിൽ നിന്ന് പണം തട്ടിയ യുവതിയടക്കമുള്ള ഹണിട്രാപ്പ് സംഘം അറസ്റ്റിൽ. ദമ്പതികൾ ഉൾപ്പെടെയുള്ള ഏഴംഗ സംഘമാണ് പൊലീസ് പിടിയിലായത്. കോഴിക്കോട് സ്വദേശി റുബീനയുടെ നേതൃത്വത്തിലായിരുന്നു ഹണി ട്രാപ്പ് തട്ടിപ്പ് നടത്തിയത്. അഞ്ച് ലക്ഷം രൂപയാണ് സംഘം 59 കാരനെ ഭീഷണിപ്പെടുത്തി തട്ടിയത്. തട്ടിപ്പ് നടത്തുന്നതിനായി 29 കാരിയായ റുബീനക്ക് ഭർത്താവിന്റേയും സുഹൃത്തുക്കളുടെയും സഹായം ഉണ്ടായിരുന്നു. ഇയാളോട് വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് പരാതി നൽകിയത്.

ALSO READ: രണ്ടാം മോദി സർക്കാരിന്റെ ഇടക്കാല ബജറ്റ് ഇന്ന്

കോഴിക്കോട് പെരുമണ്ണ സ്വദേശി 37കാരനായ ഫൈസൽ, ഭാര്യ 29കാരി റുബീന, കാസർകോട് സ്വദേശി സിദീഖ്, മാങ്ങാട് സ്വദേശികളായ ദിൽഷാദ്, അബ്ദുല്ലക്കുഞ്ഞി റഫീഖ്, മുട്ടത്തൊടി സ്വദേശി നഫീസത്ത് മിസ് രിയ എന്നിവരെയാണ് മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. മാങ്ങാട് കേന്ദ്രീകരിച്ച് സന്നദ്ധ പ്രവർത്തനം നടത്തിവന്ന മധ്യവയസ്കനാണ് തട്ടിപ്പിനിരയായത്.

ദിൽഷാദിന്‍റെ നിർദ്ദേശപ്രകാരം റുബീന വിദ്യാർഥി എന്ന വ്യാജേന പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചു. പഠനത്തിനായി ലാപ്ടോപ്പ് വാങ്ങി തരുമോയെന്ന് റുബീന പരാതിക്കാരനോട് ചോദിച്ചു. ഇത് വാങ്ങിനൽകാമെന്ന് പരാതിക്കാരനും സമ്മതിച്ചു. ലാപ്ടോപ്പ് നൽകാനായി കഴിഞ്ഞ വ്യാഴാഴ്ച ഇയാൾ മംഗളൂരുവിലെത്തിയപ്പോൾ യുവതി പരാതിക്കാരനെ ഹോട്ടൽ മുറിയിലേക്കെത്തിച്ചു.

മുറിയിലുണ്ടായിരുന്ന തട്ടിപ്പ് സംഘത്തിലെ ശേഷിക്കുന്നവർ പരാതിക്കാരന്‍റെ വസ്ത്രങ്ങൾ ബലമായി അഴിപ്പിച്ചു.തുടർന്ന് യുവതിക്കൊപ്പം നിർത്തി ഫോട്ടോ എടുത്തു. 5 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയും മധ്യവയസ്കൻ 10,000 രൂപ
നൽകി. പിറ്റേന്ന് വച്ച് ബാക്കി തുകയും കൈമാറി.

എന്നാൽ ഹണിട്രാപ്പ് സംഘം വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് മധ്യവയസ്കൻ പൊലീസിൽ പരാതി നൽകിയത്. പൊലീസ് ഒരുക്കിയ കെണിയിലാണ് പ്രതികൾ കുടുങ്ങിയത്. തുടർന്ന് പൊലീസ് പറഞ്ഞതിനനുസരിച്ച് പണം നൽകാമെന്ന വ്യാജേന സംഘാംഗങ്ങളെ വിളിച്ചു വരുത്തുകയായിരുന്നു. ഈ സംഘം മറ്റ് ആളുകളേയും ഇത്തരത്തിൽ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.

ALSO READ: പേടിഎമ്മിനുമേൽ നിയന്ത്രണം കടുപ്പിച്ച് ആര്‍ബിഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News