പ്രളയക്കെടുതിയിൽ ഹോങ്‌കോങ്ങും ചൈനയുടെ തെക്കൻ നഗരങ്ങളും

പ്രളയത്തെത്തുടർന്ന് ഹോങ്‌കോങ്ങിലും ചൈനയുടെ തെക്കൻ നഗരങ്ങളിലും വൻ നാശനഷ്ടം. നൂറ്റിനാൽപ്പത്‌ വർഷത്തിനിടെ പെയ്യുന്ന ഏറ്റവും വലിയ മഴയാണിത്. നിരത്തുകളും സബ്‌വേ സ്‌റ്റേഷനുകളുമുൾപ്പെടെയുള്ളവ വെള്ളത്തിലായതിനെത്തുടർന്ന് പൊതുഗതാഗതം നിലച്ചു. വിമാന സർവീസുകളും റദ്ദാക്കി.

ALSO READ: തൃശൂർ നഗരത്തിൽ വൻ കവർച്ച; മൂന്ന് കിലോ സ്വർണാഭരണങ്ങൾ മോഷണം പോയി

വ്യാഴാഴ്‌ച തുടങ്ങിയ അതിതീവ്ര മഴയ്ക്ക് ഇതുവരെയും ശമനം വന്നിട്ടില്ല. മഴ കുറയാത്ത സാഹചര്യത്തിൽ തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ച് തുടങ്ങി. വെള്ളത്തിൽ നിന്ന് രക്ഷനേടാൻ ജനങ്ങൾ വാഹനത്തിൻറെ മുകളിൽ കയറി നിൽക്കുന്ന ചിത്രങ്ങങ്ങളും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ALSO READ: പുതുപ്പള്ളിയില്‍ പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയാത്തത് സംവിധാനത്തിന്റെ വീഴ്ച:കെ മുരളീധരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News