ബഹുമാനം മാത്രം സർ, സമാധാനമായി വിശ്രമിക്കൂ; സുപ്രിയ മേനോൻ

മാമുക്കോയയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് സുപ്രിയ മേനോൻ. സുപ്രിയയും പൃഥ്വിരാജും നിർമിച്ച ‘കുരുതി’ എന്ന ചിത്രത്തിൽ മാമുക്കോയ വളരെ ശ്രദ്ധേയമായ ഒരു വേഷത്തിൽ എത്തിയിരുന്നു. ‘കുരുതി’യുടെ സെറ്റിൽ താൻ പകർത്തിയ മാമുക്കോയയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് സുപ്രിയ ആദരാഞ്ജലികൾ അർപ്പിച്ചത്. സഹായികളോ ബഹളങ്ങളോ ഇല്ലാതെ ജോലിയോടുള്ള ആത്മസമർപ്പണം മാത്രമുള്ള ഒരു അഭിനേതാവായിരുന്നു അദ്ദേഹം എന്നാണ് മാമുക്കോയയെക്കുറിച്ച് സുപ്രിയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിക്കുന്നത്.

‘‘കുരുതിയുടെ സെറ്റിൽ ഷോട്ടുകൾക്കിടയിൽ അദ്ദേഹം പുറത്ത് വിശ്രമിക്കുമ്പോഴാണ് ഞാൻ ഈ ചിത്രം എടുത്തത്. സഹായികളില്ല, പരിവാരങ്ങളില്ല, ബഹളമില്ല, ഷോട്ടുകൾക്കിടയിൽ കാരവാനിലേക്കുള്ള പോക്കില്ല, ഏകമനസ്സോടെ ജോലിയോടുള്ള സമർപ്പണം മാത്രം. എത്ര മനോഹരമായ ആത്മാവ് ആണ് അദ്ദേഹം. ബഹുമാനം മാത്രം സർ, സമാധാനമായി വിശ്രമിക്കൂ.’’–സുപ്രിയ മേനോൻ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News