നമസ്‌കാരത്തിനിടെ ദേഹത്ത് കയറി പൂച്ച, വൈറലായ വീഡിയോയിലൂടെ ഇമാമിന് ആദരം

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധം നമ്മളെ പലപ്പോഴും ആശ്ചര്യപ്പെടുത്തും. അത്തരത്തിലുള്ളൊരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. നമസ്‌കാരത്തിനിടെ ഇമാമിന്റെ ദേഹത്തുചാടിക്കയറി സ്നേഹപ്രകടനം നടത്തുന്ന പൂച്ചക്കുട്ടിയുടെ വീഡിയോ നിങ്ങൾ ശ്രദ്ധിച്ചുകാണുമല്ലോ?

റമദാനിലെ തറാവീഹ് നമസ്‌കാരം നടക്കുന്നതിനിടയിൽ അബൂബക്ർ അൽ സിദ്ദീഖ് മസ്ജിദിലെ ഇമാം ഷെയ്ഖ് വലീദ് മഹ്സാസിന്റെ ചുറ്റും നടന്ന പൂച്ച പിന്നീട് അദ്ദേഹത്തിന്റെ കൈകളിലേക്ക് ചാടിക്കയറുകയായിരുന്നു. ഇമാം നമസ്കാരം നിർത്തിയില്ല. ചുമലിൽ കയറിയ അതിഥിയെ വാത്സല്യത്തോടെ ചേർത്തുപിടിച്ചുകൊണ്ട് നമസ്‌കാരം തുടർന്നു.

Algerian government honored Imam Sheikh Waleed Mahzas

പിന്നീട് പൂച്ച താഴേക്കിറങ്ങി നമസ്‌കരിക്കുന്നവർക്കിടയിലൂടെ നടന്നുപോയി. ബുർജ ബൂ അരീരീജ് നഗരത്തിലാണ് മഹ്‌സാസിന്റെ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. മൃഗങ്ങളോടുള്ള വാത്സല്യത്തിന്റെയും അനുകമ്പയുടെയും ഇസ്‌ലാമിക പാഠങ്ങൾ കൈമാറിയതിന് ഇമാമിന്
അൾജീരിയൻ ഗവൺമെൻറിന്റെ ആദരവും കിട്ടി.

നമസ്‌കാരത്തിന്റെ ലൈവ് ബ്രോഡ്കാസ്റ്റിംഗ് നടക്കുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് വീഡിയോ  പങ്കുവയ്ക്കപ്പെട്ടത്. വൈറലായ വീഡിയോയിൽ ഇമാമിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News