അന്യജാതിക്കാരനെ പ്രണയിച്ചു; സഹോദരിയെയും കാമുകനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി, തല വെട്ടിയെടുത്ത് പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചു

അന്യജാതിക്കാരനെ പ്രണയിച്ച സഹോദരിയെയും കാമുകനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ മധുര തിരുമംഗലത്താണ് ദാരുണ സംഭവമുണ്ടായത്. 20 വയസുള്ള പ്രവീണ്‍ കുമാര്‍ ആണ് സഹോദരിയെയും കാമുകനെയും കൊലപ്പെടുത്തിയത്. മധുരയില്‍ മഹാലക്ഷ്മി, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.

സതീഷിന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടിലെത്തിയ പ്രവീണ്‍ കുമാര്‍ സഹോദരിയെയും വെട്ടുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. മഹാലക്ഷ്മി അന്യജാതിയില്‍പ്പെട്ട സതീഷുമായി പ്രണയത്തിലായിരുന്നു.

Also Read : 59 കാരനിൽ നിന്ന് പണം തട്ടി ഹണിട്രാപ്പ് സംഘം, കെണിയൊരുക്കി പ്രതികളെ വീഴ്ത്തി പൊലീസ്

ഇതിനെ എതിര്‍ത്ത കുടുംബം മഹാലക്ഷ്മിയെ മറ്റൊരാളുമായി വിവാഹം കഴിപ്പിച്ചു. ഈ ബന്ധം പിരിഞ്ഞ ശേഷം മഹാലക്ഷ്മി അടുത്തിടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് വീണ്ടും മഹാലക്ഷ്മി സതീഷുമായി അടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. സതീഷിന്റെ തല വെട്ടിയെടുത്ത് യുവാവ് പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചു.

പ്രതികളായ ശക്തിവേലും രഞ്ജിത്തും പൊലീസ് കസ്റ്റഡിയിലാണെന്നും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും തഞ്ചാവൂര്‍ പോലീസ് സൂപ്രണ്ട് ജി.രവലി പ്രിയ പറഞ്ഞു. ദൃക്സാക്ഷികള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, പ്രദേശവാസികള്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷം വിശദമായ കുറ്റപത്രം കോടതിയില്‍ ഹാജരാക്കുമെന്നും അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News