അന്യജാതിക്കാരനെ പ്രണയിച്ചു, ഉത്തര്‍പ്രദേശില്‍ 17കാരിയെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് അച്ഛനും സഹോദരങ്ങളും

ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും നടക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്. ദുരഭിമാനത്തിന്റെ പേരില്‍ 17 കാരിയെ അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് കോടാലി കൊണ്ട് വെട്ടിക്കൊന്നു.  അന്യജാതിയില്‍ പെട്ട യുവാവിനെ പ്രണയിച്ചുവെന്നതാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ കാരണം. ഗാസിയബാദിലെ കൗശമ്പിയില്‍ ശനിയാ‍ഴ്ചയാണ് സംഭവം.

ALSO READ:ഉത്തര്‍പ്രദേശിലെ വിദ്വേഷാഭ്യാസം: അധ്യാപികയ്ക്കെതിരെ കേസെടുത്താല്‍ തീരുമോ വെറുപ്പിന്‍റെ രാഷ്ട്രീയം

അടുപ്പമുള്ള യുവാവുമായി ഫോണില്‍ സംസാരിക്കുന്നത് കണ്ടെത്തിയതോടെയാണ് മകളെ കൊലപ്പെടുത്താന്‍ അച്ഛന്‍ തയ്യാറായത്. കൂട്ടിന് സഹോദരങ്ങളും.അയല്‍വാസികളാണ് സംഭവം പൊലീസില്‍ അറിയിക്കുന്നത്. പ്രതികള്‍ മൂവരും പൊലീസ് കസ്റ്റഡിയിലാണ്.

പെണ്‍കുട്ടിയെ പ്രതികള്‍ നാളുകളായി നിരീക്ഷിച്ചു വരുകയായിരുന്നു.
അന്യജാതിക്കാരനുമായി അടുപ്പം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മകള്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്നാണ് കൊലപാതകം. പ്രതികള്‍ കുറ്റം സമ്മതിച്ചു.

ALSO READ:അധ്യാപിക അടിപ്പിച്ച കവിളില്‍ സ്നേഹമുത്തം നല്‍കി സഹപാഠികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News