തൃശൂര്‍ വെള്ളാഞ്ചിറയില്‍ ബിജെപി മുന്‍ ഗ്രാമപഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലുള്ള വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കോഴിഫാമിന്റെ മറവിലായിരുന്നു വ്യാജമദ്യ നിര്‍മാണം. സംഭവത്തില്‍ ബിജെപി നേതാവും കൂട്ടാളിയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മദ്യം വിതരണം നടത്തിയവര്‍ക്കായി അന്വേഷണം തുടരുകയാണ്.
കോഴിഫാമിന്റെ മറവിലായിരുന്നു വ്യാജമദ്യ നിര്‍മാണം. 15,000 കുപ്പി വ്യാജമദ്യവും 2500 ലിറ്റര്‍ സ്പിരിറ്റും പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു. ചാലക്കുടി ഡിവൈഎസ്പി ടി എസ് സിനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നിര്‍മാണകേന്ദ്രം കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവത്തില്‍ ബി.ജെ.പി നേതാവും ആളൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറുമായ ലാലു പീണിക്ക പറമ്പില്‍, ഇയാളുടെ കൂട്ടാളി കട്ടപ്പന സ്വദേശി ലോറന്‍സ് എന്നിവരാണ് അറസ്റ്റിലായത്.
ALSO READ: നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
പിടിയിലായ ലാലു 2015-ല്‍ ആളൂര്‍ ഗ്രാമപഞ്ചായത്തിലെ ബി.ജെ.പി അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അടുത്ത കാലത്ത് തൃശൂര്‍ ജില്ലയില്‍ നടന്ന ഏറ്റവും വലിയ വ്യാജമദ്യ വേട്ടയാണിത്. 15,000 കുപ്പി വ്യാജനിര്‍മ്മിത വിദേശമദ്യവും 2500 ലിറ്റര്‍ സ്പിരിറ്റുമാണ് പൊലീസ് റെയ്ഡില്‍ ഇവിടെ നിന്നും പിടിച്ചെടുത്തത്. അറുന്നൂറിലധികം കോഴികളുള്ള ഫാമില്‍ കോഴിത്തീറ്റ സൂക്ഷിച്ചിരുന്ന ഗോഡൗണിനോട് ചേര്‍ന്ന് രഹസ്യ മുറി തയ്യാറാക്കിയാണ് മദ്യക്കുപ്പികളും സ്പിരിറ്റ് കന്നാസുകളും സൂക്ഷിച്ചിരുന്നത്. കര്‍ണാടകയില്‍ നിന്നുമാണ് സ്പിരിറ്റ് കടത്തിക്കൊണ്ടു വന്നിരുന്നത്. പിന്നീട് എസന്‍സുകള്‍ ചേര്‍ത്ത് മദ്യമാക്കി മാറ്റുകയായിരുന്നു എന്നാണ് സൂചന. വ്യത്യസ്ത ബ്രാന്‍ഡുകളിലുള്ള മദ്യം കോഴി ഫാമില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here