ബിഹാറില്‍ വിഷമദ്യ ദുരന്തം; 20 പേര്‍ മരിച്ചു

ബിഹാറില്‍ വിഷമദ്യം കുടിച്ച് 20 പേര്‍ മരിച്ചു. സംസ്ഥാനത്തെ സിവാന്‍, സരണ്‍ ജില്ലകളിലാണ് സംഭവം. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ALSO READ: വനിതാ ടീം ഫിസിയോയുമായി ഇത്തിരി നേരം ചെലവഴിക്കാന്‍ ക്രിക്കറ്റ് താരത്തിന്റെ പരിക്ക് അഭിനയം? എവിടെയോ ഒരു റൊമാന്‍സില്ലേയെന്ന് കണ്ടെത്തി സോഷ്യല്‍മീഡിയ- വീഡിയോ വൈറല്‍

കഴിഞ്ഞ ദിവസം ആറു പേര്‍ മരിച്ചിരുന്നു. 14ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയില്‍ മദ്യപിച്ചവരാണ് പിന്നീട് കുഴഞ്ഞുവീണത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ALSO READ:  ’30 ലേറെ വർഷക്കാലം ജോലി ചെയ്ത് യാത്ര പറഞ്ഞു പോകുമ്പോൾ നവീൻ കുറഞ്ഞപക്ഷം ഇതിലും മികച്ച ഒരു യാത്രയയപ്പ് അർഹിച്ചിരുന്നു’ : പി ബി നൂഹ്

2016 ഏപ്രിലിലാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസ്ഥാനത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തിയത്. ഇതിന് ശേഷം സംസ്ഥാനത്ത് 150ലധികം പേര്‍ മരിച്ചതായി സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News