ഹൂഗ്ലിയിലെ നാലാം ക്ലാസുകാരന്റെ കൊലപാതകം; പിന്നിൽ സൈക്കോപാത്ത് ആകാം എന്ന് പൊലീസ്

നാലാം ക്ലാസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി. സ്‌നേഹാങ്ഷൂ ശര്‍മ്മ എന്ന എട്ടുവയസുകാരൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാളിലാണ് സംഭവം. കത്തി കൊണ്ട് കുത്തിയ ശേഷം ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ശേഷം കുട്ടിയെ കല്ല് കൊണ്ടുള്ള വിഗ്രഹം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
പൊലീസിന്റെ പ്രാഥമിക നിഗമനം അനുസരിച്ച് കൊലയ്ക്ക് പിന്നില്‍ സൈക്കോപാത്ത് ആകാം. കൊലപാതകത്തിന് പിന്നില്‍ വ്യക്തിപരമായ കാരണങ്ങള്‍ ആവാനും സാധ്യത ഉണ്ടെന്നും അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ: പോക്‌സോ കേസ്: 60 വര്‍ഷം തടവുശിക്ഷയും ഒന്നര ലക്ഷം രൂപ പിഴയും

നാടിനെ നടുക്കിയ സംഭവം നടന്നത് ഹൂഗ്ലി ജില്ലയിലാണ്. വെള്ളിയാഴ്ച വൈകീട്ട് വീട്ടിലെ മുറിയില്‍ ഇരുന്ന് പഠിക്കുകയായിരുന്നു സമയത്താണ് കുട്ടിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. പൂള്‍ കാര്‍ ഡ്രൈവറെ ചോദ്യം ചെയ്തിരുന്നു. സ്ഥിരമായി സ്‌കൂളിലേക്ക് പോകുന്ന കാറിന്റെ ഡ്രൈവറെയാണ് ചോദ്യം ചെയ്തത്. മാത്രമല്ല കുട്ടിയുടെ അച്ഛൻ പറഞ്ഞതനുസരിച്ച് കഴിഞ്ഞയാഴ്ച പൂള്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ മകന് മര്‍ദ്ദനമേറ്റിരുന്നു.

ALSO READ: വിവാഹച്ചടങ്ങിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം; 12 പേർക്ക് പരിക്ക്

ആക്രമണം നടന്നത് വീട്ടില്‍ കുട്ടി ഒറ്റയ്ക്ക് ആയിരുന്ന സമയത്താണ്. അച്ഛനും അമ്മയും ജോലിയ്ക്ക് പോയിരിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ നാലാം ക്ലാസുകാരനെ കണ്ടത് കുട്ടിയുടെ ബന്ധുവാണ്. ബന്ധുവിന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടികൂടുകയായിരുന്നു.

ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News