ഭാവി ചാന്ദ്ര ദൗത്യങ്ങള്‍ ലക്ഷ്യം; ഐഎസ്ആര്‍ഒ നടത്തിയ ഹോപ്പ് പരീക്ഷണം വിജയകരം

ഭാവി ചാന്ദ്ര ദൗത്യങ്ങള്‍ ലക്ഷ്യമിട്ട് ഐഎസ്ആര്‍ഒ നടത്തിയ ഹോപ്പ് പരീക്ഷണം വിജയകരം. ഐഎസ്ആര്‍ഒ ഇതിന്റെ ഒരു വിഡിയോയും എക്‌സിൽ പോസ്റ്റ് ചെയ്തു. വിക്രം ലാന്‍ഡര്‍ ആദ്യം ഇറങ്ങിയ സ്ഥലത്ത് നിന്നും അന്തരീക്ഷത്തില്‍ ഉയരുകയും വീണ്ടും സോഫ്റ്റ് ലാന്‍ഡ് നടത്തുകയും ചെയ്തുവെന്നാണ് ഇസ്രോ കുറിച്ചത്. ഹോപ്പ് എക്‌സ്പിരിമെന്റ് എന്നാണ് ഈ പരീക്ഷണത്തെ വിളിക്കുന്നത്.

ALSO READ:ദില്ലി ഐഐടിയിലെ ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പ്

ഭൂമിയില്‍ നിന്ന് നിര്‍ദേശം നല്‍കിയാണ് ലാന്‍ഡറിനെ ഏകദേശം 40 സെന്റീമീറ്റര്‍ ഉയര്‍ത്തിയത്. 30-40 സെന്റീമീറ്റര്‍ അകലത്തില്‍ മറ്റൊരിടത്ത് സുരക്ഷിതമായി സോഫ്റ്റ് ലാന്‍ഡ് ചെയ്യുകയും ചെയ്തു. ‌സെപ്റ്റംബർ 3 നായിരുന്നു പരീക്ഷണം നടന്നത്.ഈ പരീക്ഷണത്തിന് മുന്നോടിയായി പ്രഗ്യാന്‍ റോവറിന് ഇറങ്ങുന്നതിനായി ഒരുക്കിയ റാമ്പും, ChaSTE, ILSA എന്നീ ഉപകരണങ്ങളും മടക്കിവെക്കുകയും ലാന്‍ഡിങിന് ശേഷം അവ വീണ്ടും വിന്യസിക്കുകയും ചെയ്തിരുന്നു.

ALSO READ:മെസ്സിയും ഞാനും ആ നരകത്തിൽ ആണ് ജീവിച്ചത്; പി എസ് ജി ക്കെതിരെ വെളിപ്പെടുത്തലുമായി നെയ്മർ

ഭാവിയില്‍ ചന്ദ്രനില്‍ നിന്ന് ശേഖരിക്കുന്ന സാമ്പിളുകള്‍ ഭൂമിയിലെത്തിക്കുന്നതിനും മനുഷ്യയാത്രയ്ക്കും സഹായകമാവുന്ന പേടകങ്ങള്‍ നിര്‍മിക്കുന്നതിന് ഈ പരീക്ഷണത്തിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ പ്രയേജനം ചെയ്യുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News