സഭാ തർക്കത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്നതതിൽ സർക്കാരിൽ പ്രതീക്ഷ ഉണ്ട്; യാക്കോബായ സഭ

സഭാ തർക്കത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്നതതിൽ സർക്കാരിൽ പ്രതീക്ഷ ഉണ്ടെന്ന് യാക്കോബായ സഭ. കോടതി വിധിയുടെ പരിധിക്കകത്ത് നിന്ന് പറ്റാവുന്നത് സർക്കാർ ചെയ്യുന്നുണ്ടെന്നാണ് വിശ്വാസം. ഈ മാസം 25ന് സുറിയാനി സഭ പരമാദ്ധ്യക്ഷൻ പാത്രിയർക്കീസ് ബാവ ഇന്ത്യ സന്ദർശിക്കുമെന്നും യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് വ്യക്തമാക്കി.

Also read:ക്രിസ്തുമസ്-പുതുവർഷ സീസണിൽ എക്സൈസ് വകുപ്പ് ഇതുവരെ 10,144 കേസുകൾ രജിസ്റ്റർ ചെയ്തു

യാക്കോബായ -ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കുന്നതിൽ സർക്കാർ നടത്തുന്ന ഇടപെടലുകളിൽ ഏറെ പ്രതീക്ഷ ഉണ്ടെന്ന് സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് വ്യക്തമാക്കി. സർക്കാർ അവധാനതയോടു കൂടിയാണ് കാര്യങ്ങളിൽ ഇടപെടുന്നത്. കോടതി വിധിയുടെ പരിധിക്കകത്ത് നിന്ന് പറ്റാവുന്നത് സർക്കാർ ചെയ്യുന്നുണ്ടെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

Also read:മോദി ഭരണത്തിൽ ഓരോ മണിക്കൂറിലും ഓരോ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു, രാജ്യത്ത് സ്ത്രീകൾ അരക്ഷിതർ: എം വി ഗോവിന്ദൻ മാസ്റ്റർ

യാകോബായ സഭ പരമാദ്ധ്യക്ഷൻ പാത്രിയർക്കീസ് ബാവ ഈ മാസം 25ന് ഇന്ത്യ സന്ദർശിക്കും. ബാംഗ്ലൂരിൽ എത്തുന്ന ബാവ യാക്കോബായ സുറിയാനി സഭയുടെ പുതിയ പള്ളിയുടെ കൂദാശക്ക് നേതൃത്വം നൽകും. കേരളത്തിലെത്തുന്ന ബാവ കോഴിക്കോടും വയനാടും വിവിധ പള്ളികളിലെ ചടങ്ങിൽ പങ്കെടുക്കും. ഫെബ്രുവരി നാലിനു പുത്തൻ കുരിശ് സഭ ആസ്ഥാനത്ത് ഡോ. ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മെത്രാഭിഷേക ജൂബിലിയിലും, മഞ്ഞനിക്കര ബാവായുടെ ഓർമ്മപ്പെരുന്നാളിലും പങ്കെടുക്കും. എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ചടങ്ങുകൾക്ക് ശേഷം തിരുവനന്തപുരത്ത് എത്തുന്ന പത്രീയർകീസ് ബാവ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിക്കുമെന്നും യാകോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News