ഡോക്ടർ വന്ദനദാസിൻ്റെ കൊലപാതകക്കേസിൽ സെഷൻസ് കോടതിയിൽ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പിതാവ് മോഹൻദാസ്.പ്രതി സന്ദീപിൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയ സാഹചര്യത്തിലാണ് പിതാവിൻ്റെ പ്രതികരണം.
മന:പൂർവ്വം കേസ് നീട്ടി കൊണ്ടു പോവുക എന്നതാണ് പ്രതിയുടെ ലക്ഷ്യം.പ്രതിക്ക് യാതൊരു മാനസിക പ്രശ്നങ്ങളുമില്ലെന്ന് നേരത്തെ തന്നെ പരിശോധനയിൽ വ്യക്തമായതാണെന്നും മോഹൻദാസ് പറഞ്ഞു.
ALSO READ; വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
വന്ദനദാസ് കൊലക്കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ
സുപ്രീം കോടതി തള്ളിയിരുന്നു.പ്രതിയുടെ മനോനിലയ്ക്ക് പ്രശ്‌നമില്ലെന്ന
സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.സംഭവത്തിന് നൂറിലധികം ദൃക്‌സാക്ഷികള്‍ ഉണ്ടെന്ന്
വന്ദനയുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ കോടതിയിൽ പറഞ്ഞു.ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി അറിയാമോ എന്നാണ് സുപ്രീംകോടതി പ്രതിഭാഗത്തോട് ചോദിച്ചത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി ഇടക്കാല ജാമ്യത്തിനുള്ള സന്ദീപിന്റെ ആവശ്യം തള്ളിയിരുന്നു. പ്രതി സന്ദീപിന്റെ മാനസിക നില സംബന്ധിച്ച റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനും സുപ്രീംകോടതി സംസ്ഥാനത്തോട് നിർദ്ദേശിച്ചിരുന്നു. പരിശോധനയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്നായിരുന്നു സംസ്ഥാനം അന്ന് കോടതിയെ അറിയിച്ചത്.
കഴിഞ്ഞ വർഷം മെയ് 10-നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ വന്ദന ദാസിനെ വൈദ്യപരിശോധനയ്‌ക്കായി എത്തിയ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here