നവകേരള സദസ്സിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് മുരളി തുമ്മാരുകുടി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.
READ ALSO:ശബരിമല ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു
മുഖ്യമന്ത്രിയും മറ്റുള്ള എല്ലാ മന്ത്രിമാരും ഒരുമിച്ച് ഒരു മാസത്തേക്ക് കേരള പര്യടനം നടത്തുകയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ പതിവ് പോലെ ചര്‍ച്ച മുഴുവന്‍ അവര്‍ സഞ്ചരിക്കുന്ന വാഹനത്തെ പറ്റിയാണെന്നും ഇത് എത്ര അസംബന്ധമാണെന്നും അദ്ദേഹം ഫേസബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.
READ ALSO:ബിഗ്ബി ലോകകപ്പ് ഫൈനല്‍ കാണരുത്! അപേക്ഷയോടെ ആരാധകര്‍
കുറിപ്പിന്റെ പൂര്‍ണ രൂപം:-
മുഖ്യമന്ത്രിയും മറ്റുള്ള എല്ലാ മന്ത്രിമാരും ഒരുമിച്ച് ഒരു മാസത്തേക്ക് കേരളം പര്യടനമാണ്. കേരളം ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത് സംഭവിക്കുന്നത് എന്ന് തോന്നുന്നു. ഇന്ത്യയില്‍ തന്നെ മറ്റൊരു സംസ്ഥാനത്തില്‍ ഇത് സംഭവിച്ചിട്ടുണ്ടോ എന്നറിയില്ല.
പതിവ് പോലെ ചര്‍ച്ച മുഴുവന്‍ അവര്‍ സഞ്ചരിക്കുന്ന വാഹനത്തെ പറ്റിയാണ്. എത്ര അസംബന്ധമാണ് !
ഞാന്‍ പ്രധാനമായും ശ്രദ്ധിക്കുന്നത് ഒരു മാസം മുഴുവന്‍ മന്ത്രിമാരും തിരുവനന്തപുരത്തിന് പുറത്താണെങ്കിലും മന്ത്രിസഭാ യോഗങ്ങള്‍ ഒക്കെ തിരുവനന്തപുരത്തിന് പുറത്താണ് നടക്കുന്നതെങ്കിലും സംസ്ഥാന ഭരണം എങ്ങനെയാണ് നടക്കാന്‍ പോകുന്നത് എന്നതാണ്. വലിയ തട്ടുമുട്ടില്ലാതെ കാര്യങ്ങള്‍ നടക്കുകയാണെങ്കില്‍ പിന്നെ ഈ തലസ്ഥാനം തിരുവനന്തപുരത്ത് നില നിര്‍ത്തി മന്ത്രിമാര്‍ കൂടുതല്‍ സമയം അവിടെ ചിലവാക്കുന്നതൊക്കെ നിറുത്താം. ഭരണം ഏറ്റവും വികേന്ദ്രീകൃതമാക്കാം.
നവകേരള സദസ്സില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കൂടുതല്‍ സംസാരിക്കുകയാണോ മറ്റുളളവര്‍ സംസാരിക്കുന്നത് കേള്‍ക്കുകയാണോ എന്നതാണ് രണ്ടാമതായി ഞാന്‍ ശ്രദ്ധിക്കുന്നത്. കേരളം വികസന രംഗത്ത് ഒരു പുതിയ വിഷന്‍ ഉണ്ടാക്കേണ്ട സമയമായി. അതില്ലെങ്കില്‍ നമ്മുടെ പുതിയ തലമുറയെ ഇവിടെ പിടിച്ചു നിര്‍ത്താനും പുറത്തു പോയവരെ ഇങ്ങോട്ട് ആകര്‍ഷിക്കാനും പറ്റില്ല. എന്താണ് നമ്മുടെ സമൂഹത്തിന് മന്ത്രിമാരോട് പറയാനുള്ളത്, അവര്‍ ശ്രദ്ധിക്കുന്നുണ്ടോ ? (പൊതുവെ മുഖ്യമന്ത്രി ഇത്തരം മീറ്റിംഗുകളില്‍ ഏറെ ശ്രദ്ധിക്കുകയും വ്യക്തിപരമായി നോട്ടുകള്‍ എഴുതി എടുക്കുന്നതും ആണ് ഞാന്‍ കണ്ടിട്ടുള്ളത്)
മൂന്നാമതായി ആദ്യമായിട്ടാണ് നമ്മുടെ എല്ലാ മന്ത്രിമാരും ഒരുമിച്ച് ഇത്രയും സമയവും ചിലവിടാന്‍ പോകുന്നത്. ഓരോ മണ്ഡലങ്ങളിലേയും പ്രശ്‌നങ്ങള്‍ ഒരുമിച്ച് കേള്‍ക്കാന്‍ പോകുന്നത്. ഇതിന്റെ ഒക്കെ ഫലമായി ഒരു ‘whole of government’ രീതി ഉണ്ടായാല്‍ അതൊരു നല്ലകാര്യമാണ്.
ഒരു സുരക്ഷാ വിദഗ്ദ്ധന്‍ എന്ന നിലയില്‍ സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ഒരു വാഹനത്തില്‍, ബസോ, ട്രെയിനോ വിമാനമോ ആകട്ടെ, ഒരുമിച്ച് സഞ്ചരിക്കുന്നത് അത്ര ശരിയായ കാര്യമല്ല, അതും ദിവസവും നൂറുകണക്കിന് അപകടം ഉണ്ടാവുന്ന കേരളത്തിലെ റോഡുകളില്‍. എന്താണെങ്കിലും ബസ് യാത്ര ആയതിനാലും മന്ത്രിമാരുടെ യാത്രക്ക് പോലീസ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കും എന്നതുകൊണ്ടും ആ റിസ്‌ക് കുറവാണെന്ന് കരുതാം.
എന്താണെങ്കിലും പതിവ് പോലെ ഞാന്‍ ഈ യാത്രയെ ഏറെ പ്രതീക്ഷയോടെ ആണ് കാണുന്നത്
മുരളി തുമ്മാരുകുടി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here