ആരാധകരിൽ പ്രതീക്ഷയുയർത്തി ആർ.ജെ. ബാലാജിയുടെ സംവിധാനത്തിൽ സൂര്യയുടെ 45-ാം ചിത്രം ഒരുങ്ങുന്നു, സംഗീതം എ.ആർ. റഹ്മാൻ

ആരാധകരിൽ ആവേശം നിറക്കാനൊരുങ്ങി വീണ്ടും ഒരു സൂര്യ അപ്ഡേറ്റ്. സംവിധായകൻ ആർ.ജെ. ബാലാജിക്കൊപ്പം കൈകോർത്ത് കൊണ്ട് തൻ്റെ 45-ാം ചിത്രം അണിയറയിൽ ഒരുങ്ങുന്നതായാണ് പുതിയ വാർത്ത. കലാമൂല്യമുള്ള ചിത്രങ്ങളുടെ നിർമാണവും വിതരണവും നിർവഹിച്ച ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് ചിത്രത്തിൻ്റെ നിർമാണം.

ALSO READ: കൂട്ടുകാരന് ബൈക്കില്ലാത്തതിൽ മനംനൊന്തു, കൊച്ചിയിലെ മാളിൽ നിന്ന് 4.5 ലക്ഷത്തിൻ്റെ ബൈക്ക് മോഷ്ടിച്ച യുവാക്കൾ പൊലീസ് പിടിയിൽ

ജോക്കർ, അരുവി, തീരൻ അധികാരം ഒൻട്ർ, കൈതി, സുൽത്താൻ തുടങ്ങി ഒരുപിടി ബ്ലോക്ക് ബസ്റ്ററുകൾ ഇതിനകം നിർമിച്ച ഡ്രീം വാരിയർ പിക്‌ചേഴ്‌സിൻ്റെ ഏറ്റവും വലിയ ചിത്രമായിരിക്കും സൂര്യ 45 എന്നാണ് പിന്നണിയിൽ നിന്നും ലഭിക്കുന്ന വിവരം.  പ്രശസ്ത സംഗീത സംവിധായകൻ എ.ആർ.റഹ്മാൻ ആയിരിക്കും ചിത്രത്തിൻ്റെ സംഗീത സംവിധാനം. 2024 നവംബറിൽ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം 2025-ൻ്റെ രണ്ടാം പകുതിയിൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News